Youth Zone - 2024

പ്രായമായവരേക്കാൾ സഭയുടെ ഔദ്യോഗിക പ്രബോധനം പൂർണമായി അംഗീകരിക്കാൻ സാധ്യത യുവജനങ്ങളെന്ന് പഠനഫലം

പ്രവാചക ശബ്ദം 26-10-2020 - Monday

വാഷിംഗ്ടണ്‍ ഡി‌സി: പ്രായമായവരേക്കാൾ യുവജനങ്ങളായിരിക്കും കത്തോലിക്കാസഭയുടെ ഔദ്യോഗിക പ്രബോധനം പൂർണമായി അംഗീകരിക്കാൻ കൂടുതൽ സാധ്യതയെന്ന് തെളിയിക്കുന്ന പഠന റിപ്പോർട്ട് പുറത്തു വന്നു. വോട്ടിംഗ് പ്രായം എത്തിയവരിൽ അഞ്ചിലൊരാൾ സഭയുടെ പ്രബോധനം പൂർണമായി അംഗീകരിക്കാൻ തയ്യാറാണെന്ന് റിയൽ ക്ലിയർ ഓപ്ഷൻ റിസർച്ചും, ഇറ്റേണൽ വേൾഡ് ടെലിവിഷൻ നെറ്റ്‌വർക്കും സംയുക്തമായി നടത്തിയ സർവ്വേയിൽ പറയുന്നു. 1490 കത്തോലിക്കാ വിശ്വാസികളുടെ അഭിപ്രായത്തെ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. സമാനമായ മൂന്ന് സർവ്വേ ഈ വർഷം തന്നെ നടന്നിരുന്നു. 18-34 വയസ്സ് വരെയുള്ള വിശ്വാസികളുടെ വിഭാഗത്തിൽ 25 ശതമാനം ആളുകൾ സഭയുടെ വിശ്വാസം പൂർണ്ണമായി അംഗീകരിക്കുന്നവരാണ്.

35-54 വയസ്സുളള ആളുകളുടെ വിഭാഗത്തിൽ 21 ശതമാനം പേരും, 55 വയസ്സിന് മുകളിലുള്ള ആളുകളുടെ വിഭാഗത്തിൽ 16 ശതമാനം പേരും സഭാ പഠനങ്ങളെ പൂർണമായിട്ട് അംഗീകരിക്കുന്നു. 88 ശതമാനം ആളുകൾ ദൈവവിശ്വാസം തങ്ങളുടെ ജീവിതത്തിൽ പ്രധാനപ്പെട്ടതാണെന്ന് വെളിപ്പെടുത്തി. 55 ശതമാനം ആളുകൾ മത വിശ്വാസം അത്യന്താപേക്ഷിതമാണെന്നു പ്രസ്താവിച്ചു. സർവ്വേ നടത്തിയവരിൽ പത്തിൽ നാലു പേർ, കൊറോണവൈറസ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് എല്ലാ ആഴ്ചയും വിശുദ്ധ കുർബാനയിൽ പങ്കെടുത്തിരുന്നുവെന്ന് പറഞ്ഞു. നിയന്ത്രണങ്ങൾ നീക്കിയാല്‍ നേരത്തെതിനേക്കാൾ കൂടുതലായി ദേവാലയത്തിൽ പോകുമെന്ന് 50 ശതമാനത്തിനു മുകളിൽ വിശ്വാസികൾ ഓഗസ്റ്റ് മാസം നടത്തിയ സർവ്വേയിൽ വെളിപ്പെടുത്തിയിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »