India - 2025

ആർച്ച് ബിഷപ്പ് സൂസപാക്യത്തിന് കോവിഡ്

പ്രവാചക ശബ്ദം 03-02-2021 - Wednesday

തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് സൂസപാക്യത്തിന് കോവിഡ് ബാധിച്ചതായി സഹായമെത്രാൻ ബിഷപ്പ് ക്രിസ്തുദാസ്. അദ്ദേഹത്തിൻറെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും സാധാരണ കോവിഡ് ചികിത്സകൾ തന്നെ അദ്ദേഹത്തിന് നൽകുന്നതെന്നും തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ഡോക്ടർമാർ അറിയിച്ചു. വരുന്ന ആഴ്ചകളിൽ മെത്രാപോലീത്തയുടെ എല്ലാ പരിപാടികളും റദ്ദാക്കിയതായി രൂപത കൂരിയ അറിയിച്ചു. അദ്ദേഹത്തിന് വേണ്ടി പ്രത്യേക പ്രാർത്ഥന സഹായവും ബിഷപ്പ് ക്രിസ്തുദാസ് അഭ്യർത്ഥിച്ചു. കോവിഡ് ബാധയെ തുടർന്ന് ഇന്നലെ ചൊവ്വാഴ്ച വൈകിട്ടാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


Related Articles »