India - 2025
'വനിതാ ശിശുവികസന വകുപ്പിന്റെ ഗര്‍ഭഛിദ്ര അനുകൂല നിലപാട് മനുഷ്യജീവനോടുള്ള അനാദരവും വെല്ലുവിളിയും'
പ്രവാചക ശബ്ദം 10-04-2021 - Saturday
കൊച്ചി: ഗര്‍ഭിണിയായ സ്ത്രീക്കു തന്റെ ഗര്‍ഭം അലസിപ്പിക്കണമോ വേണ്ടയോ എന്നു സ്വയം തീരുമാനിക്കാന്‍ അവകാശമുണ്ടെന്ന കേരള വനിതാ ശിശുവികസന വകുപ്പിന്റെ ആഹ്വാനം മനുഷ്യജീവനോടുള്ള അനാദരവും വെല്ലുവിളിയുമാണെന്നു കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി. ഉദരത്തിലുള്ള കുഞ്ഞിനെ നശിപ്പിക്കാന്‍ അമ്മ ആവശ്യപ്പെടുന്നതും അതു ചെയ്തുകൊടുക്കാന്‍ ഡോക്ടര്‍മാരോട് നിര്‍ദേശിക്കുന്നതും ജീവന്റെ സംസ്കാരത്തിന് യോജിച്ചതല്ല. ഉദരത്തിലെ കുഞ്ഞ് ഒരു മനുഷ്യന്‍ തന്നെയാണ്. പ്രതികരിക്കാന്‍ കഴിയുന്നില്ലെന്ന ഒറ്റ കാരണത്താല്‍ അപ്രതീക്ഷിത ഗര്‍ഭം എന്ന പേരില്‍ ഒരു മനുഷ്യജീവനെ കൊല്ലുന്നത് പൊറുക്കാനാവാത്ത ക്രൂരതയാണ്. ഗര്‍ഭഛിദ്രത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കരുതെന്നും മനുഷ്യജീവന്റെ സംരക്ഷണം സര്‍ക്കാരിന്റെ മുഖ്യലക്ഷ്യമായിരിക്കണമെന്നും സമിതി പ്രസിഡന്റ് സാബു ജോസ് പറഞ്ഞു.