India - 2024

നൂറ്റിനാലാം വയസ്സില്‍ കോവിഡിനെ അതിജീവിച്ച് ക്രിസോസ്റ്റം മെത്രാപ്പോലീത്ത

25-04-2021 - Sunday

പത്തനംതിട്ട: മാര്‍ത്തോമ്മ സഭ വലിയ മെത്രാപ്പോലീത്തയുടെ കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനാഫലം നെഗറ്റീവ്. കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിലായിരുന്ന വലിയ മെത്രാപ്പോലീത്തയ്ക്ക് വെള്ളിയാഴ്ച രാത്രിയിലുണ്ടായ ദേഹാസ്വാസ്ഥ്യങ്ങളേ തുടര്‍ന്നു നടത്തിയ ആദ്യ ആന്റിജന്‍ പരിശോധനാഫലം പോസിറ്റീവായി ലഭിച്ചിരുന്നു. തുടര്‍ന്ന് പ്രത്യേക മെഡിക്കല്‍ പരിശോധന ഉറപ്പാക്കി അദ്ദേഹത്തെ തിരുവല്ല ബിലീവേഴ്‌സ് മെഡിക്കല്‍ കോളജിലേക്കു രാത്രിയില്‍ തന്നെ മാറ്റി. അവിടെ എത്തിച്ചശേഷം നടത്തിയ ആന്റിജന്‍ പരിശോധനയിലും തുടര്‍ന്നു നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലും ഫലം നെഗറ്റീവായി. 103 കാരനായ വലിയ മെത്രാപ്പോലീത്തയ്ക്ക് ശാരീരികക്ഷീണം ഉള്ളതിനാല്‍ മെഡിക്കല്‍ ഐസിയുവിലാക്കിയിരിക്കുകയാണ്.


Related Articles »