News

ഫാത്തിമ രഹസ്യത്തെ സംബന്ധിച്ച കൂടുതല്‍ വിശദീകരണവുമായി രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠന പരമ്പരയുടെ ഏഴാമത്തെ ഓണ്‍ലൈന്‍ ക്ലാസ് ഇന്ന്‌

പ്രവാചക ശബ്ദം 15-05-2021 - Saturday

രണ്ടാം വത്തിക്കാന്‍ കൗൺസിൽ ഓണ്‍ലൈന്‍ പഠന പരമ്പരയുടെ ഏഴാമത്തെ ഓണ്‍ലൈന്‍ ക്ലാസ് ഇന്നു (മെയ് 15) ശനിയാഴ്ച നടക്കും. കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് 'പ്രവാചകശബ്ദം' ആരംഭിച്ച പഠനപരമ്പര നയിക്കുന്നത്. ഫാത്തിമ രഹസ്യവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണകളും ഊഹാപോഹങ്ങളും ധാരാളമായി പ്രചരിപ്പിക്കപ്പെടുന്ന ഇക്കാലഘട്ടത്തിൽ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ക്ലാസാണ് ഇന്നു ശനിയാഴ്ച പങ്കുവെയ്ക്കപ്പെടുന്നത്. ഇന്ത്യന്‍ സമയം ഇന്നു വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ സൂം പ്ലാറ്റ്ഫോമിലൂടെയാണ് ക്ലാസ് നടക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും അല്‍മായരും അടക്കം മുന്നൂറിലധികം പേരാണ് ക്ലാസില്‍ സജീവമായി പങ്കെടുക്കുന്നത്. ക്ലാസിന് ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 5.30നു ജപമാല ആരംഭിക്കും.

ZOOM LINK: ‍ https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09 ‍

➧ Meeting ID: 864 173 0546

➧ Passcode: 3040

രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »