India - 2024

എടത്വ ദേവാലയ നേതൃത്വത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി

പ്രവാചക ശബ്ദം 28-05-2021 - Friday

തിരുവനന്തപുരം: കോവിഡ് ബാധിച്ചു മരിച്ച ഇടവക അംഗമല്ലാത്തയാളുടെ മൃതദേഹത്തിന് എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളി സെമിത്തേരിയില്‍ ചിതയൊരുക്കാന്‍ അനുവാദം നല്‍കിയ പള്ളി അധികാരികളുടെ നടപടിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേവാലയത്തിന്റെ നടപടി അഭിനന്ദനാര്‍ഹമാണെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചു. വെള്ളക്കെട്ടിനെ തുടര്‍ന്ന് മൃതദേഹം സംസ്‌കരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇടവക നേതൃത്വം സഹായവുമായി രംഗത്തു വന്നത്.


Related Articles »