India - 2024

ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ പഠനവിഷയമാക്കണമെന്നു സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

പ്രവാചക ശബ്ദം 04-06-2021 - Friday

കൊച്ചി: അയല്‍ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ നടപ്പിലാക്കി വരുന്ന ന്യൂനപക്ഷ ക്ഷേമ പദ്ധതികളും പ്രവര്‍ത്തനങ്ങളും കേരള സര്‍ക്കാരും രാഷ്ട്രീയ നേതൃത്വങ്ങളും പഠനവിഷയമാക്കണമെന്നു സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍. മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായുള്ള ക്ഷേമപദ്ധതികള്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി മാത്രമാണെന്നുള്ള പ്രചാരണം അസംബന്ധമാണ്. മറ്റു സംസ്ഥാനങ്ങളിലെ ന്യൂനപക്ഷക്ഷേമ പദ്ധതികളൊന്നും പിന്നാക്കാവസ്ഥയുടെ പേരിലല്ല. ജനസംഖ്യാനുപാതികമാണ്. ജനസംഖ്യ കുറയുന്ന വിഭാഗങ്ങള്‍ക്കാണ് സര്‍ക്കാരുകള്‍ കൂടുതല്‍ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കേണ്ടതെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

More Archives >>

Page 1 of 394