India - 2024

കെസിബിസി വിവിധ കമ്മീഷനുകളില്‍ പുതിയ സെക്രട്ടറിമാരെ നിയമിച്ചു

പ്രവാചക ശബ്ദം 06-06-2021 - Sunday

കൊച്ചി: കെസിബിസിയുടെ വിവിധ കമ്മീഷനുകളില്‍ പുതിയ സെക്രട്ടറിമാരെ നിയമിച്ചു. ജാഗ്രത കമ്മീഷന്‍ സെക്രട്ടറിയായി സിഎംഐ മൂവാറ്റുപുഴ കാര്‍മല്‍ പ്രൊവിന്‍സ് അംഗമായ ഫാ. മൈക്കിള്‍ പുളിക്കലിനെയും, എസ്സി/ എസ്ടി/ ബിസി കമ്മീഷന്‍ സെക്രട്ടറിയായി പാലാ രൂപതാംഗം ഫാ. ജോസ് വടക്കേക്കൂറ്റിനെയുമാണു നിയമിച്ചത്. വൊക്കേഷന്‍ കമ്മീഷന്റെ ഭാഗമായ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ സംസ്ഥാന സെക്രട്ടറിയായി മാനന്തവാടി രൂപതാംഗം ഫാ. ഷിജു ഐക്കരകാനായിലെയും നിയമിച്ചു. മൂന്നു വര്‍ഷത്തേക്കാണു നിയമനം.


Related Articles »