India - 2024

കെസിവൈഎം പഠന കമ്മിറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു

പ്രവാചകശബ്ദം 14-06-2021 - Monday

കൊച്ചി: കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ 32 രൂപതകളുടെ സഹകരണത്തോടെ യൂണിറ്റ്, ഫൊറോന, രൂപതാ തലങ്ങളില്‍ ക്രൈസ്തവ ന്യൂനപക്ഷ സമൂഹത്തിന്റെ വിവിധ തലങ്ങളിലെ പിന്നാക്ക അവസ്ഥയെപ്പറ്റി പഠിക്കാന്‍ കമ്മിറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു. ക്രൈസ്തവ പിന്നാക്ക അവസ്ഥയെപ്പറ്റി പഠിക്കുന്നതിനു സര്‍ക്കാര്‍ രൂപീകരിച്ച ജെ.ബി. കോശി കമ്മിറ്റിക്കു മുന്‍പാകെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനാണ് കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ യൂത്ത് കമ്മീഷന്‍ രൂപീകരിച്ചത്.

സംസ്ഥാനതലത്തില്‍ നടന്ന യോഗത്തില്‍ ജസ്റ്റീസ് ഏബ്രഹാം മാത്യു, അഡ്വ. ഷെറി ജെ. തോമസ് എന്നിവര്‍ ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ച് ക്ലാസുകള്‍ എടുത്തു. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എഡ്വര്‍ഡ് രാജു, ജനറല്‍ സെക്രട്ടറി ഷിജോ ഇടയാടില്‍, ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ ചാലക്കര, അസിസ്റ്റന്റ് ഡയറക്ടര്‍ സിസ്റ്റര്‍ റോസ് മെറിന്‍, ഭാരവാഹികളായ റോഷ്‌ന മറിയം ഈപ്പന്‍, അഗസ്റ്റിന്‍ ജോണ്‍, അജോയ് പി. തോമസ്, റോസ് മേരി തേറുകാട്ടില്‍, ഫിലോമിന സിമി, ഡെനിയ സിസി ജയന്‍, എബിന്‍ കുര്യാക്കോസ് എന്നിവര്‍ നേതൃത്വം നല്‍കി.

More Archives >>

Page 1 of 395