News - 2025

വിദ്യാഭ്യാസ ധാരണ പത്രത്തിൽ ഒപ്പുവെച്ച് വത്തിക്കാനും യുഎഇയും

പ്രവാചകശബ്ദം 13-07-2021 - Tuesday

അബുദാബി: വിദ്യാഭ്യാസ മേഖലയിൽ സാഹോദര്യസഹകരണം ലക്ഷ്യം വയ്ക്കുന്ന ധാരണാപത്രത്തില്‍ ഒപ്പുവെച്ച് പരിശുദ്ധ സിംഹാസനവും വത്തിക്കാനും.കഴിഞ്ഞ തിങ്കളാഴ്ച അബുദാബിയിൽവെച്ച് നടന്ന ചടങ്ങില്‍ യുഎഇയുടെ വിദ്യഭ്യാസമന്ത്രി ഹുസ്സയിൻ ബിൻ ഇബ്രാഹിം അൽ ഹമ്മദിയും കത്തോലിക്കാ വിദ്യാഭ്യാസത്തിനായുള്ള വത്തിക്കാൻ സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ ജുസേപ്പെ വെർസാൽദിയും ചേര്‍ന്നാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. യഥാർത്ഥ സാഹോദര്യത്തിനും സമാധാനപരവും കൂട്ടുത്തരവാദിത്വ അവബോധം ഉള്ളതുമായ ഒരു ലോകത്തോടുള്ള പ്രതിപത്തി ഭാവി തലമുറകളിലുണർത്താൻ ഇത് സഹായകരമാകുമെന്ന് കർദ്ദിനാൾ ജുസേപ്പെ പറഞ്ഞു.

2019 ഫെബ്രുവരി 4ന് യുഎഇ സന്ദർശന വേളയിൽ ഫ്രാൻസിസ് പാപ്പയും അൽ അഷറിലെ ഗ്രാന്‍ഡ് ഇമാം അഹമ്മദ് അൽ തയ്യിബും ഒപ്പുവെച്ച “വിശ്വശാന്തിക്കു വേണ്ടിയുള്ള മാനവ സാഹോദര്യ പ്രഖ്യാപനത്തിൻറെ” ചുവടു പിടിച്ചാണ് ഈ ധാരണാ പത്രവും. വിദ്യഭ്യാസ മേഖലയ്ക്കു നേരെ ഉയരുന്ന വെല്ലുവിളികളെ ഒത്തൊരുമിച്ചു നേരിടുന്നതിനുള്ള സന്നദ്ധത കത്തോലിക്കാ വിദ്യാഭ്യാസത്തിനായുള്ള വത്തിക്കാൻ സംഘം അറിയിച്ചു. ലോകത്തിൽ 2,16,000 കത്തോലിക്കാ വിദ്യാലയങ്ങളും 1760 കത്തോലിക്കാ സർവ്വകലാശാലകളും കത്തോലിക്കാ വിദ്യാഭ്യാസത്തിനായുള്ള വത്തിക്കാൻ സംഘവുമായുള്ള ബന്ധത്തിൽ പ്രവർത്തിക്കുന്നുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »