India - 2025

ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ജനസംഖ്യാനുപാതത്തില്‍: മന്ത്രിസഭാ തീരുമാനം സ്വാഗതം ചെയ്ത് ക്രിസ്ത്യന്‍ സംഘടനകള്‍

പ്രവാചകശബ്ദം 16-07-2021 - Friday

കൊച്ചി: ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ജനസംഖ്യാനുപാതത്തില്‍ വിതരണം ചെയ്യാനുള്ള മന്ത്രിസഭാ തീരുമാനം സാമാന്യ നീതിയുടെ നടപ്പാക്കലാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി. വർഷങ്ങളായി ക്രൈസ്തവ വിഭാഗങ്ങൾ അവഗണന സഹിക്കുകയായിരുന്നുവെന്നും ഈ തീരുമാനത്തോടെ കേരളത്തിൽ ന്യുനപക്ഷങ്ങൾ തമ്മിൽ ഉള്ള ബന്ധം കൂടുതൽ ഊഷ്മളമാകുമെന്നും കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ്‌ ബിജു പറയന്നിലം പറഞ്ഞു. ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകളുടെ അനുപാതം പുനഃക്രമീകരിച്ചു നടപ്പാക്കാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ വി.സി. സെബാസ്റ്റ്യനും പറഞ്ഞു. കേന്ദ്രഫണ്ടിലൂടെ നടപ്പാക്കുന്ന പ്രധാന്‍ മന്ത്രി ജന്‍ വികാസ് കാര്യക്രം ഉള്‍പ്പെടെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ നടത്തിപ്പിലും തിരുത്തലുകള്‍ക്ക് സര്‍ക്കാര്‍ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


Related Articles »