India - 2024
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: സര്‍ക്കാര്‍ എടുത്ത തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്നു മുഖ്യമന്ത്രി, പ്രതീക്ഷയോടെ ക്രൈസ്തവര്‍
പ്രവാചകശബ്ദം 18-07-2021 - Sunday
തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ആനുകൂല്യ വിതരണത്തില്‍ ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന വിഹിതത്തില്‍ ഒരു വിഭാഗത്തിനും കുറവു വരില്ലെന്നും സര്‍ക്കാര്‍ എടുത്ത തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വിവേചനപരമായി ഒന്നും പാടില്ലെന്നാണ് വിധി. ഏതു കൂട്ടര്‍ക്കായാലും ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്നതില്‍ കുറവ് വന്നാല്‍ അതു ദോഷവുമാകും. നിലവിലുള്ളതില്‍ ഒരു കുറവും വരില്ലെന്നാണു സര്‍ക്കാര്‍ പറഞ്ഞത്. ആനുകൂല്യത്തില്‍ കുറവു വരുമെന്നു പറയുന്നതു തെറ്റായി കാര്യങ്ങള്‍ അവതരിപ്പിക്കുന്നതു മൂലമാണ്. ന്യൂനപക്ഷങ്ങളെന്ന നിലയില്‍ എല്ലാവരെയും ഒരുപോലെ കാണണമെന്നും ആനുകൂല്യങ്ങള്‍ ജനസംഖ്യാടിസ്ഥാനത്തില്‍ കൊടുക്കണം എന്നുമാണ് ഹൈക്കോടതി പറഞ്ഞത്. ഇതുവഴി ഒരു കൂട്ടര്‍ക്ക് കിട്ടുന്നതില്‍ കുറവ് വരുത്താതെ, മറ്റൊരു കൂട്ടര്‍ക്ക് അര്‍ഹതപ്പെട്ടതു കൊടുക്കുന്നു; മുഖ്യമന്ത്രി വ്യക്തമാക്കി.
ഇക്കഴിഞ്ഞ മേയ് 28ന് ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ കൈവശമുള്ള ഏറ്റവും പുതിയ സെൻസസ് റിപ്പോർട്ട് അനുസരിച്ച് തുല്യപരിഗണനയോടെ വിതരണം ചെയ്യാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഹൈക്കോടതി വിധി അനുസരിച്ച് 2011ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ ഒരു സമുദായത്തിനും ആനുകൂല്യം നഷ്ടപ്പെടാതെ ഇത് അനുവദിക്കുവാനാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായത്. ക്രിസ്ത്യന്‍ 18.38%, മുസ്‌ലിം 26.56%, ബുദ്ധര്‍ 0.01%, ജൈന്‍ 0.01%, സിഖ് 0.01% എന്നിങ്ങനെയാണ് 2011-ലെ ജനംസംഖ്യ. കാലകാലങ്ങളായി ഒരു വിഭാഗം മാത്രം കൈയടക്കിയിരിന്ന ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ തങ്ങള്‍ക്ക് കൂടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ക്രൈസ്തവ സമൂഹം. അതേസമയം മന്ത്രിസഭ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ലീഗ് രംഗത്തെത്തിയിട്ടുണ്ട്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക