India - 2025
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തോമസ് പ്രഥമന്‍ ബാവായെ സന്ദര്‍ശിച്ചു
22-07-2021 - Thursday
പുത്തന്‍കുരിശ്: ഇന്നു 93ാമത് ജന്മദിനം ആഘോഷിക്കുന്ന യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായെ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സന്ദര്‍ശിച്ചു ജന്മദിനാശംസകള്‍ നേര്‍ന്നു. ഇന്നലെ നടന്ന സന്ദര്‍ശനത്തില്‍ ഡോ. മാത്യൂസ് മാര്‍ അന്തിമോസ് മെത്രാപ്പോലീത്ത ഒപ്പമുണ്ടായിരുന്നു. ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ ഇന്നാണ് 93ാമത് ജന്മദിനം ആഘോഷിക്കുന്നത്. ത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ മാര്‍ അത്തനാസിയോസ് കത്തീഡ്രലില്‍ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രീഗോറിയോസ് ഇന്നു രാവിലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് ബാവായുടെ ആയൂരാരോഗ്യത്തിനായി പ്രാര്‍ത്ഥന നടത്തും. കോവിഡ് സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശം അനുസരിച്ച് സന്ദര്‍ശകരെ അനുവദിക്കില്ല.