India - 2025

മനുഷ്യജീവനെയും കുടുംബങ്ങളെയും സംരക്ഷിക്കുകയെന്നത് സഭയുടെ എക്കാലത്തെയും പ്രതിബദ്ധത: ബിഷപ്പ് പോള്‍ മുല്ലശേരി

പ്രവാചകശബ്ദം 30-07-2021 - Friday

കൊച്ചി: മനുഷ്യജീവനെയും കുടുംബങ്ങളെയും സംരക്ഷിക്കുകയെന്നത് സഭയുടെ എക്കാലത്തെയും പ്രതിബദ്ധതയാണെന്നു കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശേരി. ക്രിസ്തുദര്‍ശനത്തിലൂന്നിയ ഈ നിലപാട് സമൂഹത്തിന്റെയും രാഷ്ട്രങ്ങളുടെയും നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും അനിവാര്യമാണ്. പാലാ രൂപതയില്‍ ആവിഷ്കരിച്ച കുടുംബക്ഷേമ പദ്ധതികളെ അനാവശ്യമായി വിവാദമാക്കുന്നതില്‍ ഉദ്ദേശ്യശുദ്ധിയില്ല. ഉത്തരവാദിത്വമുള്ള രക്ഷാകര്‍തൃത്വമാണ് സഭ എപ്പോഴും പ്രോത്സാഹിപ്പിക്കുന്നത്. മാതാപിതാക്കള്‍ക്ക് അവരുടെ വിശ്വാസപ്രകാരം വിവിധ സാഹചര്യങ്ങള്‍ക്കനുസരിച്ചു കുഞ്ഞുങ്ങളെ സ്വീകരിച്ച് വളര്‍ത്താനുള്ള അവകാശമുണ്ട്. ഇതു നിഷേധിക്കാനുള്ള ശ്രമങ്ങളെ നിരുത്സാഹപ്പെടുത്തണം. ജീവനെയും കുടുംബങ്ങളെയും ആദരിക്കേണ്ടതും സഭാ സംവിധാനങ്ങളുടെ ഉത്തരവാദിത്വമാണ്. പാലാ രൂപതയുടെ പുതിയ കര്‍മപദ്ധതികള്‍ പൂര്‍ണമായും കേരളസഭയുടെ കുടുംബക്ഷേമ പ്രേഷിതത്വ വിഭാഗവും പ്രൊലൈഫ് സമിതിയും പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


Related Articles »