India - 2025

ഏറെ നിര്‍ണ്ണായകമായ സീറോ മലബാര്‍ സിനഡ് ഇന്നു മുതല്‍: പ്രാര്‍ത്ഥനയോടെ വിശ്വാസികള്‍

പ്രവാചകശബ്ദം 16-08-2021 - Monday

കൊച്ചി: ഫ്രാന്‍സിസ് മാര്‍പാപ്പ സീറോ മലബാര്‍ സഭയിലെ മെത്രാന്‍മാര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അല്‍മായര്‍ക്കുമായി നല്‍കിയ അപ്പസ്തോലിക തിരുവെഴുത്തിന്റെയും പൗരസ്ത്യ സഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയം നല്കിയ നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പണത്തെക്കുറിച്ച് നിര്‍ണ്ണായകമായ തീരുമാനമെടുക്കുന്ന സീറോ മലബാര്‍ സിനഡിന് ഇന്നു തുടക്കമാകും. 29ാമത് മെത്രാന്‍ സിനഡിന്റെ രണ്ടാം സമ്മേളനം ഇന്നു വൈകുന്നേരമാണ് ആരംഭിക്കുക. 27 വരെയാണു സിനഡ്. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലാണ് സിനഡ് നടക്കുന്നത്.

സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കൊപ്പം ഇന്ത്യയിലും വിദേശത്തും സേവനം ചെയ്യുന്നവരും അജപാലന ശുശ്രൂഷയില്‍ നിന്നു വിരമിച്ചവരുമായ 61 മെത്രാന്മാര്‍ സിനഡില്‍ പങ്കെടുക്കും. ഇന്നു മുതല്‍ 27വരെയുള്ള ഓരോ ദിവസവും വൈകുന്നേരം രണ്ടു മണിക്കൂര്‍ വീതമാണ് സമ്മേളനം നടക്കുന്നത്. വിവിധ രാജ്യങ്ങളിലെ സമയ വ്യത്യാസം കണക്കിലെടുത്താണ് ഈ ക്രമീകരണം വരുത്തിയിട്ടുള്ളത്.

ശനിയും ഞായറും സിനഡിന്റെ സമ്മേളനങ്ങള്‍ ഇല്ല.

വലിയ പ്രാധാന്യമാണ് ഇത്തവണത്തെ സിനഡിന് ഉള്ളത്. വിവിധ രൂപതകളില്‍ വിശുദ്ധ കുര്‍ബാന രീതി സംബന്ധിച്ചു കാലകാലങ്ങളായി നിലനിന്ന വ്യത്യസ്തത നീക്കി ഏകരൂപത്തിലാക്കുന്നതിനുള്ള ചര്‍ച്ചകള്‍ സിനഡില്‍ നടക്കും. ഇത് സംബന്ധിച്ച ഫ്രാന്‍സിസ് പാപ്പയുടെ തിരുവെഴുത്തിന് വലിയ പ്രാധാന്യമാണുള്ളത്. സിനഡിന്റെ വിജയത്തിനായി ജൂലൈ മാസം 27 മുതൽ സിനഡു സമാപിക്കുന്ന ഓഗസ്റ്റ് 27 വരെ പ്രത്യേകം പ്രാര്‍ത്ഥിക്കുവാന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് ആഹ്വാനം നല്‍കിയിരിന്നു. ഉപവാസമെടുത്തു പ്രാര്‍ത്ഥിക്കാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »