India - 2025

ഡോ. ജേക്കബ് മാര്‍ ബര്‍ണബാസിന്റെ ഭൗതികദേഹം കബറടക്കി

പ്രവാചകശബ്ദം 29-08-2021 - Sunday

ന്യൂഡല്‍ഹി: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ, കാലം ചെയ്ത ഡല്‍ഹി ഗുഡ്ഗാവ് ഭദ്രാസനാധ്യക്ഷന്‍ ഡോ. ജേക്കബ് മാര്‍ ബര്‍ണബാസിന്റെ ഭൗതികദേഹം ഡല്‍ഹി നെബ് സരായി സെന്റ് മേരീസ് കത്തീഡ്രലില്‍ കബറടക്കി. ഇന്നലെ രാവിലെ 10നു തുടങ്ങിയ കബറടക്ക ശുശ്രൂഷകള്‍ക്ക് മലങ്കര കത്തോലിക്ക സഭ സുന്നഹദോസ് സെക്രട്ടറിയും തിരുവല്ല ഭദ്രാസനാധിപനുമായ തോമസ് മാര്‍ കൂറിലോസ് നേതൃത്വം നല്‍കി. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ലിയോപോള്‍ഡോ ജിറേലിയും പങ്കെടുത്തു. മലങ്കര കത്തോലിക്ക സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് ബാവ വചന സന്ദേശം നല്‍കി.

മലങ്കര സഭയുടെ ബിഷപ്പുമാരായ ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, ജോസഫ് മാര്‍ തോമസ്, വിന്‍സെന്റ് മാര്‍ പൗലോസ്, തോമസ് മാര്‍ യൗസേബിയോസ്, യൂഹാനോന്‍ മാര്‍ തിയഡോഷ്യസ്, തോമസ് മാര്‍ അന്തോണിയോസ്, ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ്, ഫരീദാബാദ്ഡല്‍ഹി രൂപതാധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ഡല്‍ഹി അതിരൂപതാധ്യക്ഷന്‍ ഡോ. അനില്‍ കൂട്ടോ എന്നിവരും ശുശ്രൂഷകളില്‍ പങ്കെടുത്തു. എംപിമാരായ അല്‍ഫോന്‍സ് കണ്ണന്താനം ആന്റോ ആന്റണി, ഡീന്‍ കുര്യാക്കോസ്, സിപിഐ നേതാവ് ആനി രാജ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.


Related Articles »