News - 2024

അന്ന് സഹായം യാചിച്ചു, ഇന്ന് നേരിട്ട് കണ്ടു: തീവ്രവാദികളിൽ നിന്ന് മോചിതയായതിന് പിന്നാലെ പാപ്പയെ സന്ദർശിച്ച് സിസ്റ്റർ ഗ്ലോറിയ

പ്രവാചകശബ്ദം 11-10-2021 - Monday

വത്തിക്കാൻ സിറ്റി: ഇസ്ലാമിക രാഷ്ട്രമായ മാലിയില്‍ നിന്നും ഇസ്ലാമിക തീവ്രവാദികളില്‍ നിന്നു തട്ടിക്കൊണ്ടുപോകപ്പെട്ട് ഇക്കഴിഞ്ഞ ശനിയാഴ്ച മോചിതയായ കൊളംബിയന്‍ സ്വദേശിനിയായ സിസ്റ്റര്‍ ഗ്ലോറിയ സിസിലിയ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി. രാവിലെ, മെത്രാന്‍മാരുടെ സുനഹദോസ് ആരംഭിക്കുന്നതിനുള്ള വിശുദ്ധ കുർബാന അര്‍പ്പിന്നതിന് മുൻപ്, സിസ്റ്റർ ഗ്ലോറിയ സിസിലിയയുമായി പാപ്പ കൂടിക്കാഴ്ച നടത്തിയെന്നു വത്തിക്കാന്‍ വക്താവ് ബ്രൂണി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

വിശുദ്ധ കുര്‍ബാനക്ക് ശേഷം പാപ്പ സിസ്റ്റർ ഗ്ലോറിയയുടെ അടുത്തെത്തി സിസ്റ്ററിന് ആശീര്‍വാദം നല്‍കിയെന്ന് വത്തിക്കാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിസ്റ്ററിനെ പാപ്പ ആലിംഗനം ചെയ്യുന്നതിന്റെയും സംസാരിക്കുന്നതിന്റെയും ചിത്രങ്ങൾ വത്തിക്കാൻ മീഡിയ ഇന്നലെ പുറത്തുവിട്ടിരുന്നു.

2017 ഫെബ്രുവരി ഏഴാം തീയതിയാണ് അൽക്വയ്ദയുമായി ബന്ധമുള്ള ഇസ്ളാമിക തീവ്രവാദി സംഘടന ഫ്രാൻസിസ്ക്കൻ സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സഭാംഗമായ സിസ്റ്റർ ഗ്ലോറിയയെ സാഹെലിൽ നിന്നും തട്ടിക്കൊണ്ടു പോയത്. പിറ്റേവര്‍ഷം തന്നെ മോചിപ്പിക്കാന്‍ ഇടപെടണമെന്ന് ഫ്രാന്‍സിസ് പാപ്പയോട് സഹായം അഭ്യര്‍ത്ഥിച്ചുള്ള സിസ്റ്ററുടെ വീഡിയോ പുറത്തുവന്നിരിന്നു.

More Archives >>

Page 1 of 702