News - 2025
ഭ്രൂണഹത്യ പൈശാചികമായ പ്രവര്‍ത്തി: തെളിവുമായി സാന്‍ ഫ്രാന്‍സിസ്കോ മെത്രാപ്പോലീത്ത
പ്രവാചകശബ്ദം 10-10-2021 - Sunday
വാഷിംഗ്‌ടണ്‍ ഡി.സി: ഗര്‍ഭഛിദ്ര വ്യവസായത്തിന് സാത്താനിക് ടെംപിളിന്റെ പൈശാചികമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന് സാന്‍ഫ്രാന്‍സിസ്കോ മെത്രാപ്പോലീത്ത സാല്‍വട്ടോര്‍ കോര്‍ഡിലിയോണ്‍. ഇ.ഡബ്യു.ടി.എന്‍’ന്റെ പ്രോലൈഫ് ആഴ്ചപതിപ്പിന് ഒക്ടോബര്‍ 7ന് നല്‍കിയ അഭിമുഖത്തിലാണ് മെത്രാപ്പോലീത്ത ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഗര്‍ഭഛിദ്രം സാത്താനിക അനുഷ്ഠാനമാണെന്ന് പറഞ്ഞ മെത്രാപ്പോലീത്ത ഹൃദയമിടിപ്പ് തിരിച്ചറിഞ്ഞതിന് ശേഷമുള്ള അബോര്‍ഷനുകള്‍ നിരോധിച്ച ടെക്സാസിലെ പുതിയ അബോര്‍ഷന്‍ നിയമത്തെ സാത്താനിക് ടെംപിള്‍ വിമര്‍ശിച്ചത് താന്‍ പറഞ്ഞതിന്റെ തെളിവായി ചൂണ്ടിക്കാട്ടി. തങ്ങളുടെ മതസ്വാതന്ത്ര്യത്തെ പുതിയ നിയമം ലംഘിക്കുകയാണെന്നും, അബോര്‍ഷന്‍ ഒരു സാത്താനിക ആചാരമാണെന്നും, തങ്ങളുടെ ആചാരം അനുഷ്ടിക്കുവാന്‍ തങ്ങളെ അനുവദിക്കണമെന്നും പറഞ്ഞുകൊണ്ടാണ് സാത്താനിക് ടെംപിള്‍ ടെക്സാസിലെ പുതിയ അബോര്‍ഷന്‍ നിയമത്തെ എതിര്‍ക്കുന്നതെന്ന്‍ മെത്രാപ്പോലീത്ത പറഞ്ഞു.
സാത്താന്റെ അസ്തിത്വത്തിലോ അമാനുഷികതയിലോ വിശ്വസിക്കുന്നില്ലെന്നു സംഘം അവകാശപ്പെടുമ്പോഴും ക്രിസ്തീയയ്ക്കു ഘടക വിരുദ്ധമായ പ്രവര്‍ത്തികളിലാണ് അവര്‍ ഏര്‍പ്പെടുന്നതെന്നും ഇത് പൈശാചികതയുടെ തെളിവാണെന്നും ആര്‍ച്ച് ബിഷപ്പ് പറയുന്നു. കാര്യങ്ങള്‍ വിശകലനം ചെയ്തു നോക്കുകയാണെങ്കില്‍ രാജ്യത്തെ നാല് ഗര്‍ഭധാരണങ്ങളില്‍ ഒന്നു വീതം അബോര്‍ഷനിലാണ് കലാശിക്കുന്നതെന്നും മെത്രാപ്പോലീത്ത ഓര്‍മ്മിപ്പിച്ചു. ഗര്‍ഭഛിദ്രം ആരോഗ്യപരിപാലനമാണെന്ന തരത്തിലുള്ള പുകമറ സൃഷ്ടിക്കുന്നവരുടെ പൊള്ളത്തരത്തേയും മെത്രാപ്പോലീത്ത ചോദ്യം ചെയ്യുന്നുണ്ട്.
ജീവന്റെ സംസ്കാരത്തിലേക്ക് നമ്മുടെ രാഷ്ട്രത്തേ മടക്കിക്കൊണ്ടുവരുവാന്‍ ദൈവാനുഗ്രഹത്തിന് മാത്രമേ കഴിയുകയുള്ളൂ. പ്രാര്‍ത്ഥിക്കുവാനും, ഉപവസിക്കുവാനും ആഹ്വാനം ചെയ്തുകൊണ്ടാണ് മെത്രാപ്പോലീത്ത തന്റെ അഭിമുഖം അവസാനിപ്പിച്ചത്. ഗര്‍ഭഛിദ്രത്തെ പിന്താങ്ങുന്ന യു.എസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ മാനസാന്തരത്തിനു വേണ്ടി ‘റോസ് ആന്‍ഡ് എ റോസറി ഫോര്‍ നാന്‍സി പെലോസി’ എന്ന ഒരു പ്രചാരണ പരിപാടിക്കും മെത്രാപ്പോലീത്ത ആരംഭം കുറിച്ചിട്ടുണ്ട്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക