News - 2024

ഭാരതത്തിലെ ക്രൈസ്തവരെ വിടാതെ പിന്തുടര്‍ന്ന് ഹിന്ദുത്വ ഭീകരത: കണക്കുകള്‍ ഉദ്ധരിച്ച് ‘ഫ്രണ്ട് ലൈന്‍’ മാഗസിന്‍

പ്രവാചകശബ്ദം 21-11-2021 - Sunday

ചെന്നൈ: ഭാരതത്തില്‍ ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന റിപ്പോര്‍ട്ടുമായി ‘ദി ഹിന്ദു’ ദിനപത്രത്തിന്റെ കീഴിലുള്ള ‘ഫ്രണ്ട് ലൈന്‍’ മാഗസിന്‍. ഈ വര്‍ഷത്തെ ആദ്യ 273 ദിവസങ്ങള്‍ക്കുള്ളില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ 305-ഓളം ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് യുണൈറ്റഡ് ക്രിസ്റ്റ്യന്‍ ഫോറം (യു.സി.എഫ്) ഹെല്‍പ്പ് ലൈന്റെ കണക്കുകലെ ഉദ്ധരിച്ചുകൊണ്ട് ഫ്രണ്ട് ലൈനിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളുടെ കാര്യത്തില്‍ ഉത്തര്‍ പ്രദേശാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ് (അലഹാബാദ്), നോയിഡ, അയോധ്യ, റാംപൂര്‍, ബഹ്രൈച്ച്, ലാഖിംപൂര്‍, ഖേരി തുടങ്ങിയ വിവിധ നഗരങ്ങള്‍ക്ക് പുറമേ, പ്രധാനമന്ത്രിയുടെ സ്വന്തം മണ്ഡലമായ വാരണാസിയില്‍ വരെ ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നുണ്ടെന്നാണ് വസ്തുത.

ഉത്തര്‍പ്രദേശിലെ മാവു ജില്ലയില്‍ നിന്നും, ഉത്തരാഖണ്ഡിലെ റൂര്‍ക്കിയിലുമാണ് സമീപ കാലത്തെ ഏറ്റവും കടുത്ത ആക്രമണങ്ങള്‍ നടന്നത്. മതപരിവര്‍ത്തന വിരുദ്ധ നിയമത്തിന്റെ മറവിലാണ് ആക്രമണങ്ങള്‍ കൂടുതലായും നടക്കുന്നതെന്നു ക്രൈസ്തവ മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോണ്‍ ദയാല്‍ പറഞ്ഞു. ലാത്തിയുമേന്തി പ്രാദേശിക ഫോട്ടോഗ്രാഫറേയും, ചിലപ്പോള്‍ പോലീസിനേയും കൂട്ടിവരുന്ന ഹിന്ദുത്വ വാദികള്‍ പ്രാര്‍ത്ഥനകള്‍ തടസ്സപ്പെടുത്തി, വചനപ്രഘോഷകനെ മര്‍ദ്ദിച്ച് ദേവാലയം അലംകോലമാക്കുകയും ബൈബിളുകള്‍ വലിച്ചു കീറുകയുമാണ്‌ സമീപകാലത്തെ ആക്രമണങ്ങളുടെ പതിവ് ശൈലിയെന്നും ജോണ്‍ ദയാല്‍ വെളിപ്പെടുത്തി. പോലീസ് നിഷ്ക്രിയത്വം പാലിക്കുക മാത്രമല്ല ഇരകളായ ക്രൈസ്തവര്‍ക്കെതിരേ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യുന്നതും അക്രമികള്‍ക്ക് സഹായകരമാവുകയാണ്.

ബൈബിളുകള്‍ വലിച്ചു കീറിയാല്‍ പോലും ബജ്രംഗ് ദള്‍ പോലെയുള്ള തീവ്രഹിന്ദുത്വവാദി സംഘടനകള്‍ക്കെതിരെ കേസെടുക്കുന്നതിനൊപ്പം മര്‍ദ്ദനത്തിനിരയാകുന്ന ക്രൈസ്തവര്‍ക്ക് നേരെ കേസെടുക്കുന്നതാണ് പോലീസിന്റെ ശൈലി. ഒക്ടോബര്‍ 3ന് റൂര്‍ക്കിയിലെ പ്രാര്‍ത്ഥന കൂട്ടായ്മയിലേക്ക് അതിക്രമിച്ച് കയറിയ ഇരുന്നൂറോളം വരുന്ന ഹിന്ദുത്വവാദികള്‍ ഒരു വചനപ്രഘോഷന്റെ മകളെ വരെ അപമാനിച്ചു. കൂട്ടത്തിലുണ്ടായിരുന്ന സ്ത്രീകള്‍ ആ പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും അവളുടെ ഫോണ്‍ ബലമായി പിടിച്ചു വാങ്ങുകയും ചെയ്തു. പോലീസിനെ അറിയിച്ചിട്ടും വെറും ഒരുകിലോമീറ്റര്‍ മാത്രം അകലെയുള്ള പോലീസ് ഒരുമണിക്കൂര്‍ കഴിഞ്ഞ് അക്രമികളുടെ ലക്ഷ്യം നിറവേറിയതിന് ശേഷമാണ് എത്തിയതെന്നാണ് പരിസരവാസികള്‍ പറയുന്നത്.

ഒക്ടോബര്‍ 10-നാണ് ഉത്തര്‍പ്രദേശിലെ മാവു ജില്ലയില്‍ ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെട്ടത്. ഞായറാഴ്ച പ്രാര്‍ത്ഥനയില്‍ പങ്കെടുത്തുകൊണ്ടിരുന്ന ക്രൈസ്തവരെ ബജ്രംഗ്ദളിന്റേയും, ഹിന്ദു യുവവാഹിനിയുടേയും പ്രവര്‍ത്തകര്‍ അപമാനിക്കുകയും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വിശ്വാസികളെ സ്റ്റേഷനിലേക്ക് നിര്‍ബന്ധപൂര്‍വ്വം കൊണ്ടുപോവുകയുമായിരുന്നു. മാവുവിലെ രണ്ട് കത്തോലിക്കാ കന്യാസ്ത്രീകള്‍ കൂടി ഹിന്ദുത്വവാദികളുടെ ആക്രമണത്തിനിരയായിരിന്നു. ഉത്തര്‍പ്രദേശിന് പുറമേ ഛത്തീസ്ഗഡ്‌, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്‌, ഗുജറാത്ത്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും ക്രൈസ്തവര്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നുണ്ടെന്ന് . ഓപ്പണ്‍ ഡോഴ്സിന്റെ കണക്കുകള്‍ പ്രകാരം ലോകത്ത് ക്രൈസ്തവ പീഡനം രൂക്ഷമായ രാജ്യങ്ങളില്‍ പത്താം സ്ഥാനത്താണ് ഇന്ത്യ.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »