Life In Christ - 2024
മേഘാലയന്‍ ഗ്രാമങ്ങളിലെ ഗര്‍ഭിണികള്‍ക്ക് ക്രിസ്തു സ്നേഹം പകര്‍ന്ന് സിസ്റ്റര്‍ വെറോണിക്ക
പ്രവാചകശബ്ദം 25-01-2022 - Tuesday
സോഹ്ക്ലോങ്ങ്: മേഘാലയയിലെ സോഹ്ക്ലോങ്ങ് ഗ്രാമത്തിലെ ഗര്‍ഭിണികള്‍ അനേകം ആളുകള്‍ക്ക് പ്രത്യാശയും പ്രതീക്ഷയും പകര്‍ന്നുള്ള കത്തോലിക്ക സന്യാസിനിയുടെ സേവനം മാധ്യമ ശ്രദ്ധ നേടുന്നു. മിഷ്ണറി സിസ്റ്റേഴ്സ് ഓഫ് മേരി ഹെല്പ് ഓഫ് ക്രിസ്ത്യൻസ് സന്യാസിനി സഭയിലെ അംഗമായ 53 വയസ്സുള്ള സിസ്റ്റര്‍ വെറോണിക്ക വുവാന്റേയിയാണ് ഒരേസമയം സന്യാസിനി, നേഴ്സ്, പ്രസവ ശുശ്രൂഷക എന്നിങ്ങനെ ത്രിവിധ ദൌത്യങ്ങള്‍ ഉത്തരവാദിത്വത്തോടെ നിർവഹിക്കുന്നത്. ഷില്ലോങ്ങ് ടൈംസ് എന്ന മാധ്യമമാണ് സിസ്റ്ററിന്റെ സേവനങ്ങളെ പറ്റിയുള്ള വാർത്ത കഴിഞ്ഞമാസം പ്രസിദ്ധീകരിച്ചത്. ഇത് അന്താരാഷ്ട്ര കത്തോലിക്ക മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണ്.
മിസോറാമിൽ ജനിച്ച വെറോണിക്ക വുവാന്റേയി 2000-ല്‍ നഴ്സിംഗ് പഠനം പൂർത്തിയാക്കിയിരുന്നു. ഇതിൽ നിന്ന് ലഭിച്ച അറിവ് ഉപയോഗിച്ചാണ് ദരിദ്രരായവരുടെ ഇടയിൽ അവർ ഇപ്പോൾ പ്രവർത്തിക്കുന്നത്. സോഹ്ക്ലോങ്ങിൽ സ്ഥിതി ചെയ്യുന്ന ഒരു ആരോഗ്യകേന്ദ്രത്തിലാണ് സിസ്റ്റർ വെറോണിക്ക ഇപ്പോഴുള്ളത്. പ്രധാനമായും നഴ്സിംഗ് പഠിച്ച ആളെന്ന നിലയിൽ പ്രസവശുശ്രൂഷയാണ് ഇവര്‍ നിർവഹിക്കുന്നത്. ജനിച്ച കുട്ടിയുടെ കണ്ണ് തുറക്കുന്നതും, മരിക്കുന്ന ആളുടെ കണ്ണടയ്ക്കുന്നതും ഒരു നേഴ്സിന്റെ കർത്തവ്യമാണെന്നും, അതിനാൽ ജീവൻ ആരംഭിക്കുന്നതിനും, ജീവൻ അവസാനിക്കുന്നതിനും, സാക്ഷ്യംവഹിക്കാൻ സാധിക്കുന്നത് വലിയൊരു അനുഗ്രഹമായി കണക്കാക്കുന്നുവെന്നു സിസ്റ്റര്‍ വെറോണിക്ക വുവാന്റേയി ഷില്ലോങ്ങ് ടൈംസിനോട് പറഞ്ഞു.
'ഞാൻ വന്നിരിക്കുന്നത് അവർക്ക് ജീവനുണ്ടാകുവാനും, അത് സമൃദ്ധമായി ഉണ്ടാകാനുമാണ്' എന്ന ക്രിസ്തുവചനത്തിൽ അടിത്തറപാകിയാണ് സിസ്റ്റർ തന്റെ ശുശ്രൂഷകൾ മുന്നോട്ട് കൊണ്ടു പോകുന്നത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ പ്രസവസമയത്ത് ദുരിതം അനുഭവിക്കുന്ന നിരവധി സ്ത്രീകളാണുള്ളത്. ചിലർ പീഡനങ്ങൾക്കും, മറ്റ് അതിക്രമങ്ങൾക്കും വിധേയരാകുന്നു. പെൺകുട്ടിയാണെന്ന് മനസ്സിലായാൽ അമ്മയുടെ ഉദരത്തിൽ തന്നെ ഭ്രൂണഹത്യ നടത്തുന്ന പ്രവണതയും ചില സ്ഥലങ്ങളിലുണ്ട്. ഇത്തരത്തില്‍ പ്രതികൂലമായ അനേകം സാഹചര്യങ്ങള്‍ നിലനില്‍ക്കേ ജീവന്‍പേറുന്ന സ്ത്രീകള്‍ക്ക് മുന്നില്‍ സിസ്റ്റർ വെറോണിക്കയുടെ നിസ്തുല സേവനം തുടരുകയാണ്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക