India - 2025

ഏക സിവില്‍കോഡിനെ സ്വാഗതം ചെയ്ത് സീറോ മലബാര്‍ സഭ

സ്വന്തം ലേഖകന്‍ 04-07-2016 - Monday

കൊച്ചി: ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ സ്വാഗതം ചെയ്ത് സീറോ മലബാര്‍ സഭ. എല്ലാ പൗരന്‍മാര്‍ക്കും ഒരേതരത്തിലുള്ള സിവില്‍ കോഡ് നിലവില്‍ വരുന്നത് രാജ്യത്തിന്റെ ഭദ്രതയ്ക്കും ഐക്യത്തിനും ഉപകരിക്കുമെന്നും സീറോ മലബാര്‍ സഭ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. എന്നാല്‍ എല്ലാ ജനവിഭാഗങ്ങളുടെയും മതവിഭാഗങ്ങളുടെയും പരമ്പരാഗത നിയമങ്ങളെയും ആചാരങ്ങളെയും ഉള്‍ക്കൊള്ളുന്നതാകണം സിവില്‍ കോഡെന്നും മാര്‍ ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു. ജാതിയുടെയും മതത്തിന്റെയും വേര്‍തിരിവുകളില്ലാതെ രാജ്യത്തെ സിവില്‍ നിയമങ്ങളെല്ലാം ഒറ്റനിയമാവലിക്ക് കീഴില്‍ കൊണ്ടുവരികയാണ് ഏകീകൃത സിവില്‍കോഡിലൂടെ ലക്ഷ്യമിടുന്നത്. ഇത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര നിയമമന്ത്രാലയം ലോ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.