Arts

പാഷൻ ഓഫ് ദി ക്രൈസ്റ്റ് രണ്ടാം ഭാഗത്തിനു വേണ്ടി കാത്തിരിക്കണമെന്ന് മെല്‍ ഗിബ്സൺ: 'ഫാ. സ്റ്റു' നാളെ തിയേറ്ററുകളിലേക്ക്

പ്രവാചകശബ്ദം 12-04-2022 - Tuesday

വാഷിംഗ്ടണ്‍ ഡി‌സി: ബോക്സിംഗ് വിട്ട് പൗരോഹിത്യം സ്വീകരിച്ച ഫാ. സ്റ്റുവര്‍ട്ട് ലോംഗ് എന്ന കത്തോലിക്ക വൈദികന്റെ പ്രചോദനാത്മകമായ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കി നിർമ്മിക്കപ്പെട്ട ഫാ. സ്റ്റു എന്ന ചിത്രം നാളെ (ഏപ്രിൽ പതിമൂന്നാം തീയതി) തിയേറ്ററുകളിലെത്തും. പ്രശസ്ത ഹോളിവുഡ് താരം മാർക്ക് വാൽബർഗ് പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റോസാലിൻഡ് റോസാണ്. അമേരിക്കയിലെ മൊണ്ടാന സ്വദേശിയായിരുന്ന സ്റ്റുവർട്ട് ലോങ്ങ് അപൂർവ്വമായ ഒരു അസ്ഥി രോഗം ബാധിച്ചാണ് 2014ൽ മരണമടയുന്നത്. ചിത്രത്തിൽ പാഷൻ ഓഫ് ദ ക്രൈസ്റ്റ് സിനിമയുടെ നിർമാതാവും, സംവിധായകനും ആയിരുന്ന മെൽ ഗിബ്സൺ വൈദികന്റെ പിതാവ് ആയിട്ടാണ് അഭിനയിക്കുന്നത്.

ഏപ്രിൽ ഏഴാം തീയതി കത്തോലിക്കാ മാധ്യമമായ ഇറ്റേണൽ വേൾഡ് ടെലിവിഷൻ നെറ്റ്‌വർക്കിന്റെ വേൾഡ് ഓവർ എന്ന വാർത്താ പരിപാടിയിൽ മൂന്നു പേരും ചിത്രവുമായി വിശേഷങ്ങള്‍ പങ്കുവെച്ചു. പാഷൻ ഓഫ് ദ ക്രൈസ്റ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ പറ്റിയുള്ള ചോദ്യത്തിന് യേശുവിന്റെ ഉയിർപ്പും പിന്നീടുള്ള കാര്യങ്ങളും സ്ക്രീനിൽ കൊണ്ടുവരികയെന്നത് വലിയ സങ്കീർണതകളും, വെല്ലുവിളിയും നിറഞ്ഞ കാര്യമാണെന്ന് മെൽ ഗിബ്സൺ മറുപടി നൽകി. ചിത്രത്തിന്റെ റിലീസിന് സംബന്ധിച്ച് ഒന്നും പറഞ്ഞില്ലെങ്കിലും, തന്റെ കൈവശം നല്ല രണ്ട് തിരക്കഥകൾ ഉണ്ടെന്നും ഗിബ്സൺ പറഞ്ഞു.

നാളെ റിലീസ് ചെയ്യുന്ന : 'ഫാ. സ്റ്റു'വിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വേദനയുടെയും, ശക്തിയുടെയും, കൃപയുടെയും ജീവിക്കുന്ന സാക്ഷ്യമായിരുന്നു ഫാ. സ്റ്റുവെന്ന് റോസാലിൻഡ് റോസ് പറഞ്ഞു. അദ്ദേഹം ആരുടെയൊക്കെ ജീവിതങ്ങളെ സ്പർശിച്ചുവോ അവരെല്ലാം ഇങ്ങനെ തന്നെ പറയും. വൈദികന്റെ കഥയും, തന്റെ കത്തോലിക്കാ വിശ്വാസവുമാണ് ഈ ചിത്രത്തിന്റെ ഭാഗമാകാൻ തന്നെ പ്രേരിപ്പിച്ചതെന്ന് മാർക്ക് വാൽബർഗ് പറഞ്ഞു. വളരെ ദുരിതപൂർണ്ണമായ ഒരു കാലം തനിക്ക് ഉണ്ടായിരുന്നുവെന്നും, ജീവിതം തിരികെ ശരിയായ പാതയിലാക്കാൻ വിശ്വാസമാണ് തന്നെ സഹായിച്ചതെന്നും ഹോളിവുഡ് താരം കൂട്ടിച്ചേർത്തു.

തന്റെ കഴിവുകൾ എങ്ങനെ ദൈവത്തിനുവേണ്ടി വിനിയോഗിക്കാം എന്നതിനെപ്പറ്റിയുളള ചിന്തയിലായിരുന്നു താനെന്നും വാൽബർഗ് ഓർത്തെടുത്തു. കൂടാതെ പാഷൻ ഓഫ് ദ ക്രൈസ്റ്റ് ചിത്രം യാഥാർഥ്യമാക്കിയ മെൽ ഗിബ്സണെ അദ്ദേഹം പ്രകീർത്തിച്ചു. ഒരു സംവിധായകനും, നടനും എന്ന നിലയിലുള്ള വളർച്ചയ്ക്കും, ബിസിനസ്സിലെ വളർച്ചയ്ക്കും ഊന്നൽ കൊടുക്കാതെ ദൈവത്തിന്റെ ജോലിക്കുവേണ്ടി ഊന്നൽ കൊടുക്കേണ്ടിവരുന്ന ഒരു സമയം ഉണ്ടാകുമെന്ന് തനിക്ക് അറിയാമായിരുന്നു. ആ നാളുകളിലാണ് ഇങ്ങനെ ഒരു ചിത്രം തന്നെ തേടിയെത്തുന്നതെന്നും മാർക്ക് വാൽബർഗ് പങ്കുവെച്ചു. 1985-ല്‍ ഗോള്‍ഡന്‍ ഗ്ലൌവ്സ് ഹെവിവെയ്റ്റ് പട്ടം കരസ്ഥമാക്കിയ ബോക്സറില്‍ നിന്നും ഫാ. സ്റ്റു എന്ന കത്തോലിക്ക വൈദികനിലേക്കുള്ള സ്റ്റുവാര്‍ട്ട് ലോങ്ങിന്റെ യാത്രയെ കുറിച്ച് പറയുന്ന സിനിമ പ്രമുഖ സിനിമ വിതരണക്കാരായ സോണി പിക്ചേഴ്സാണ് സിനിമ പ്രദര്‍ശനത്തിനെത്തിക്കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »