News

തിരുസഭ പ്രബോധനങ്ങളുടെ സമഗ്ര ചിത്രവുമായി മുപ്പതാമത്തെ 'ഓണ്‍ലൈന്‍' ക്ലാസ് നാളെ ജൂൺ 18 ശനിയാഴ്ച

പ്രവാചകശബ്ദം 17-06-2022 - Friday

യേശുക്രിസ്തുവിലുള്ള വിശ്വാസത്തില്‍ ആഴപ്പെടുവാന്‍ വൈദികര്‍ക്കും സന്യസ്തര്‍ക്കും അല്‍മായര്‍ക്കും ഒരുപോലെ സഹായകരമായ രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠനപരമ്പരയുടെ മുപ്പതാമത്തെ 'ഓണ്‍ലൈന്‍' ക്ലാസ് നാളെ ജൂൺ 18 ശനിയാഴ്ച നടക്കും. പ്രവാചകശബ്ദം ഒരുക്കുന്ന പഠനപരമ്പര കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് പതിവുപോലെ നയിക്കുന്നത്.

തിരുസഭയിൽ ഡീക്കന്മാരുടെ പരിശീലനവും നിയമനവും എപ്രകാരമാണ്? യഥാർത്ഥത്തിൽ ഡീക്കന്മാരുടെ ദൗത്യമെന്താണ്? എങ്ങനെയുള്ളവരാണ് ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്? ഡീക്കന്മാർക്ക് വിവാഹം ചെയ്യാമോ? ഈ വിഷയങ്ങളിൽ രണ്ടാം വത്തിക്കാൻ കൗൺസിൽ, കാനൻ ലോ, പർട്ടിക്കുലർ ലോ എന്നിവയിൽ എന്താണ് പഠിപ്പിക്കുന്നത്? തുടങ്ങീ നിരവധിയായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ക്ലാസില്‍ പങ്കുവെയ്ക്കപ്പെടും.

വൈദികര്‍ക്കും സന്യസ്തര്‍ക്കും മിഷ്ണറിമാര്‍ക്കും മതാധ്യാപകര്‍ക്കും യുവജനങ്ങള്‍ക്കും തുടങ്ങീ എല്ലാ മേഖലയില്‍ നിന്നുള്ളവര്‍ക്കും ഏറെ ഉപകാരപ്രദമായ ഒരു മണിക്കൂര്‍ ക്ലാസില്‍ അനേകം പേരാണ് പങ്കെടുത്തുക്കൊണ്ടിരിക്കുന്നത്. ക്ലാസിന്റെ മുപ്പതാം ഭാഗം ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ ZOOM പ്ലാറ്റ്ഫോമിലൂടെയാണ് നടക്കുക. ക്ലാസിന് ഒരുക്കമായി 05:25നു ജപമാല ആരംഭിക്കും. ക്ലാസില്‍ ഓരോരുത്തരുടെയും വിശ്വാസ സംബന്ധമായ സംശയങ്ങള്‍ നികത്തുവാനും അവസരമുണ്ട്.

ZOOM LINK: ‍ https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09 ‍

➧ Meeting ID: 864 173 0546 ➧ Passcode: 3040

രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »