News - 2024

കസാക്കിസ്ഥാൻ സന്ദർശനത്തിന് മുന്നോടിയായി റഷ്യൻ ഓർത്തഡോക്സ് മെത്രാപ്പോലീത്തയുമായി പാപ്പയുടെ കൂടിക്കാഴ്ച

പ്രവാചകശബ്ദം 08-08-2022 - Monday

മോസ്കോ: പാശ്ചാത്യ മേഖലയിലെ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ അദ്ധ്യക്ഷനും റഷ്യയിലെ പാത്രിയാർക്കേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഫോർ എക്സ്റ്റേണൽ ചർച്ച് റിലേഷൻസിന്റെ പുതിയ തലവനുമായ ആര്‍ച്ച് ബിഷപ്പ് ആന്റണി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. വോലോകോളാംസ്ക് ആര്‍ച്ച് ബിഷപ്പായ ആന്റണി വത്തിക്കാനില്‍ പാപ്പയുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയായിരിന്നു അത്. റഷ്യൻ ഓർത്തഡോക്സ് സഭയും കത്തോലിക്ക സഭയും തമ്മിലുള്ള ബന്ധത്തെയും നിലവില്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെയും കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തുവെന്ന് മോസ്കോ പാത്രിയാർക്കേറ്റ് പ്രസ്താവിച്ചു.

അദ്ദേഹത്തിന്റെ മുന്‍ഗാമി ഹിലാരിയൻ ആൽഫെയെവ് നിരവധി തവണ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. മോസ്കോ പാത്രിയാർക്കേറ്റിന്റെ 'വിദേശകാര്യ മന്ത്രി' എന്ന നിലയിൽ പ്രസിദ്ധിയാര്‍ജ്ജിച്ച പദവിയാണ് ആര്‍ച്ച് ബിഷപ്പ് ആന്റണിയ്ക്കു ലഭിച്ചിരിക്കുന്നത്. നേരത്തെ യുക്രൈന്‍റെ മേലുള്ള റഷ്യന്‍ അധിനിവേശത്തില്‍ പാപ്പ പലപ്പോഴും ദുഃഖം പങ്കുവെച്ചിട്ടുണ്ട്. ഫ്രാൻസിസ് മാർപാപ്പ അടുത്ത മാസം കസാക്കിസ്ഥാന്‍ സന്ദര്‍ശിക്കാനിരിക്കെ റഷ്യന്‍ ഓർത്തഡോക്‌സ് പാത്രിയാർക്കീസ് ​​കിറിലും തമ്മിലുള്ള കൂടിക്കാഴ്ച നടക്കാനുള്ള സാധ്യത ചര്‍ച്ചയാകുന്നുണ്ട്. സെപ്റ്റംബറിൽ നടക്കുന്ന ആഗോള മത സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ഇരുവരും കസാക്കിസ്ഥാനില്‍ എത്തുക. ഇരുവരും കൂടിക്കാഴ്ച നടത്തിയാല്‍ യുക്രൈന്‍റെ മേലുള്ള റഷ്യന്‍ അധിനിവേശം സംബന്ധിച്ച വിഷയം ചര്‍ച്ചയായേക്കുമെന്ന് സൂചനയുണ്ട്. പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »