News

ബെനഡിക്ട് പാപ്പയുമായുള്ള ഫ്രാൻസിസ് പാപ്പയുടെയും പുതിയ കർദ്ദിനാളുമാരുടെയും കൂടിക്കാഴ്ച; ചിത്രങ്ങളും ദൃശ്യങ്ങളും വൈറൽ

പ്രവാചകശബ്ദം 28-08-2022 - Sunday

റോം: ഇന്നലെ ശനിയാഴ്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന കൺസിസ്റ്ററിയ്ക്കു ശേഷം ഫ്രാൻസിസ് മാർപാപ്പയും പുതിയ കർദ്ദിനാളുമാരും പോപ്പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമനുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായി. മാറ്റർ എക്‌ളേസിയ ആശ്രമത്തിൽ എത്തിയായിരിന്നു സംഘം മുൻ പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. ഹ്രസ്വവും വൈകാരികവുമായ കൂടിക്കാഴ്ചയിൽ, ഫ്രാൻസിസ് മാർപാപ്പ ബെനഡിക്ട് പതിനാറാമനെ വളരെ സ്നേഹത്തോടെ അഭിവാദ്യം ചെയ്യുകയും നെറ്റിയിൽ കുരിശടയാളം വരയ്ക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങൾ ഉള്‍പ്പെടെയുള്ളവ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിന്നു.

പുതിയ കർദ്ദിനാളുമാർ ഓരോരുത്തരായി ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ അടുത്തെത്തി പരിചയപ്പെടുത്തി പ്രാർത്ഥിച്ചിരുന്നു. നൂറുകണക്കിന് സോഷ്യല്‍ മീഡിയ പേജുകളിലും ഗ്രൂപ്പുകളിലുമാണ് ഇവയുടെ ദൃശ്യങ്ങള്‍ പങ്കുവെയ്ക്കപ്പെട്ടിരിക്കുന്നത്. ഇരുപാപ്പമാരുടെയും അനുഗ്രഹം സ്വീകരിച്ച ശേഷം സംഘം പോൾ ആറാമൻ ഹാളിലേക്ക് പോയി. ഫ്രാൻസിസ് മാർപാപ്പ വിളിച്ച എട്ട് കൺസിസ്റ്ററികളിൽ രണ്ടെണ്ണത്തിൽ 95 കാരനായ ബെനഡിക്ട് പതിനാറാമൻ വ്യക്തിപരമായി പങ്കെടുത്തിരുന്നു. 2014 ഫെബ്രുവരി 22, 2015 ഫെബ്രുവരി 15 തീയതികളിൽ നടന്ന കൺസിസ്റ്ററികളിലാണ് വിരമിച്ച ശേഷം പാപ്പ പങ്കെടുത്തത്.

2015 - ൽ ദൈവകരുണയുടെ വർഷത്തിൽ വിശുദ്ധ വാതിൽ തുറക്കുന്ന ചടങ്ങിൽ പങ്കെടുത്ത ശേഷം, ബെനഡിക്റ്റ് പതിനാറാമന്റെ പൊതു സാന്നിധ്യം ഗണ്യമായി കുറഞ്ഞിരുന്നു. 2016 ന് ശേഷം പുതിയ കർദ്ദിനാളുമാരുടെ നിയമനം സംബന്ധിച്ച് നടന്ന എല്ലാ കൺസിസ്റ്ററിയ്ക്കു ശേഷവും ഫ്രാൻസിസ് പാപ്പയും സംഘവും ബെനഡിക്ട് പതിനാറാമൻ പാപ്പയെ സന്ദർശിച്ച് അനുഗ്രഹം തേടാറുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »