India - 2024

ഫാ. ഏബ്രഹാം കൈപ്പൻപ്ലാക്കല്‍ അനുസ്മരണം നടത്തി

പ്രവാചകശബ്ദം 05-05-2024 - Sunday

മലയാറ്റൂർ: ദൈവദാൻ സന്യാസിനീ സമൂഹത്തിൻറെയും ദൈവദാൻ സെന്ററുകളുടെയും സ്ഥാപകൻ ഫാ. ഏബ്രഹാം കൈപ്പൻപ്ലാക്കലിൻ്റെ പത്താം ചരമ വാർഷികം മലയാറ്റൂർ ദൈവദാൻ സെൻ്ററിൽ ആചരിച്ചു. ദൈവദാസൻ സന്യാസിനീ സമൂഹം ഡയറക്‌ടറും കൊരട്ടി സെൻ്റ് മേരീസ് ഫൊറോന പള്ളി വികാരിയുമായ റവ. ഡോ. ജോസ് ഇടശേരിയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്നു നടന്ന അനുസ്‌മരണ യോഗത്തിൽ ദൈവദാൻ സുപ്പീരിയർ ജനറൽ സിസ്റ്റർ മിന്റോ, സഭയുടെ പ്രഥമ അംഗവും ആദ്യ സുപ്പീരിയർ ജനറലുമായ സിസ്റ്റർ ശുഭ, മലയാറ്റൂർ സെൻ്റ് തോമസ് പള്ളി അസി. വികാരി ഫാ. നിഖിൽ മുളവരിക്കൽ, സിസ്റ്റർ ദയ, സിസ്റ്റർ ഷോജി, സിസ്റ്റർ അന്ന എന്നിവർ പ്രസംഗിച്ചു.


Related Articles »