India - 2024

മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ സ്വീകാര്യമല്ല; സമരം കൂടുതൽ ശക്തമാക്കുമെന്നു മോൺ. യൂജിൻ എച്ച്. പെരേര

പ്രവാചകശബ്ദം 01-09-2022 - Thursday

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖനിർമാണം നിർത്തിവച്ച് മത്സ്യത്തൊഴിലാളി പ്രതിനിധികളെ ഉൾപ്പെടുത്തി വിദഗ്ധ പഠനം നടത്തണമെന്ന് വിഴിഞ്ഞം സമരസമിതി. തുറമുഖനിർമാണം നിർത്താൻ കഴിയില്ലെന്നും ആവശ്യമെങ്കിൽ വിദഗ്ധ സമിതിയെവ ച്ചു പഠനം നടത്താമെന്നും മുഖ്യമന്ത്രി പ്രതികരിച്ച പശ്ചാത്തലത്തിലാണ് സമരസമിതി നിലപാട് കടുപ്പിച്ചത്. മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞ കാര്യങ്ങൾ സ്വീകാര്യമല്ലെന്നും സമരം കൂടുതൽ ശക്തമാക്കുമെന്നും ലത്തീൻ അതിരൂപത വികാരി ജനറാളും സമരസമിതി ജനറൽ കൺവീനറുമായ മോൺ. യുജിൻ എച്ച്. പെരേര അറിയിച്ചു.

സമരസമിതി ഉന്നയിക്കുന്ന ആവശ്യങ്ങളോട് ഒഴുക്കൻ മട്ടിലാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. തുറമുഖ നിർമാണ കരാർ വ്യവസ്ഥകളിലെ കെടുകാര്യസ്ഥതകൾ ചൂണ്ടിക്കാണിച്ചിട്ടുള്ള 2017 ലെ സിഎജി റിപ്പോർട്ട് പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച രാമചന്ദ്രൻ നായർ കമ്മീഷന്റെ റിപ്പോർട്ട് സർക്കാർ പുറത്തുവിടണം. കരാർ വ്യവസ്ഥയിലെ വീഴ്ച പരിശോധിക്കാൻ ചുമതലപ്പെടുത്തിയ വിജിലൻസ് കമ്മിറ്റി റിപ്പോർട്ടും പുറത്തുവിടണമെന്ന് മോൺ. യുജിൻ എച്ച്. പെരേര ആവശ്യപ്പെട്ടു.


Related Articles »