Faith And Reason

ലോക വ്യാപകമായ പുരുഷന്മാരുടെ ആദ്യ 'മെന്‍സ് റോസറി' ഒക്ടോബര്‍ 8ന്

പ്രവാചകശബ്ദം 16-09-2022 - Friday

ഡബ്ലിന്‍: പോളണ്ടിലും, അയര്‍ലണ്ടിലും ഉത്ഭവിച്ച് മറ്റ് രാജ്യങ്ങളിലേക്ക് അതിവേഗം വ്യാപിച്ച 'പുരുഷന്‍മാരുടെ ജപമാല' (മെന്‍സ് റോസറി) ലോകവ്യാപകമായി സംഘടിപ്പിക്കുന്നു. വരുന്ന ഒക്ടോബര്‍ 8നാണ് ലോക വ്യപകമായി പുരുഷന്‍മാരുടെ ജപമാല സംഘടിപ്പിക്കുക. കത്തോലിക്ക സഭ ജപമാല മാസമായി ആചരിക്കുന്ന എന്ന പ്രത്യേകത ഒക്ടോബറില്‍ നിലനില്‍ക്കെയാണ് 5 ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള പതിനായിരകണക്കിന് പുരുഷന്‍മാര്‍ ഒക്ടോബര്‍ 8 ശനിയാഴ്ച ലോകത്തിലെ വിവിധ നഗരങ്ങളിലെ തെരുവുകളെ ഭക്തിസാന്ദ്രമാക്കിക്കൊണ്ട് ജപമാലയില്‍ പങ്കുചേരുക. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പുറമെ, ലാറ്റിന്‍ അമേരിക്കയില്‍ നിന്നും കൊളംബിയ, വെനിസ്വേല, പരാഗ്വേ, ചിലി, പെറു, ഡൊമിനിക്കന്‍ റിപ്പബ്ലിക്, കോസ്റ്ററിക്ക, അര്‍ജന്റീന, അമേരിക്ക, ഉറുഗ്വേ, മെക്സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കത്തോലിക്കര്‍ മെന്‍സ് റോസറിയില്‍ തങ്ങളുടെ പങ്കാളിത്തം അറിയിച്ചിട്ടുണ്ട്.

ഏഷ്യയില്‍ നിന്നും ലെബനോന്‍, മലേഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങളിലെ പുരുഷന്‍മാരും 'മെന്‍സ് റോസറി' യില്‍ പങ്കെടുക്കും. യൂറോപ്പിലെ ഇറ്റലി, ചെക്ക്-റിപ്പബ്ലിക്, അയര്‍ലന്‍ഡ്, പോളണ്ട്, നെതര്‍ലന്‍ഡ്സ്, ക്രോയേഷ്യ, സ്പെയിന്‍, ലക്സംബര്‍ഗ്‌, ഫ്രാന്‍സ് എന്നീ രാഷ്ട്രങ്ങളില്‍ നിന്നും, ആഫ്രിക്കയിലെ സാംബിയയില്‍ നിന്നുമുള്ള കത്തോലിക്ക വിശ്വാസികള്‍ മെന്‍സ് റോസറിയില്‍ തങ്ങളുടെ പങ്കാളിത്തം സ്ഥിരീകരിച്ചു. രണ്ട് സുപ്രധാന കാരണങ്ങളാലാണ് ഒക്ടോബര്‍ 8 ജപമാലയുടെ തിയതിയായി നിശ്ചയിച്ചതെന്നു പെറുവിലെ ‘മെന്‍സ് റോസറി’യുടെ സംഘാടകരില്‍ ഒരാളായ കാര്‍ലോസ് വെയിറ്റെ പറഞ്ഞു.

തിന്മക്കെതിരെ പോരാടുന്നതിനുള്ള ശക്തമായ ആയുധമായ ജപമാലയുടെ മാസമായതിനാലും പരിശുദ്ധ കന്യകാമറിയത്തിന്റെ സഹായത്താല്‍ ക്രിസ്ത്യന്‍ സൈന്യം ഒട്ടോമന്‍ തുര്‍ക്കികള്‍ക്കെതിരായ ലെപാന്റോ യുദ്ധം വിജയിച്ച ഒക്ടോബര്‍ 7-നോടു ചേര്‍ന്ന ദിവസമായതിനാലാണ് ഈ തീയതി ക്രമീകരിച്ചിരിക്കുന്നത്. വിശുദ്ധ യൗസേപ്പിതാവിന്റെ മാതൃക പിന്തുടര്‍ന്ന്‍, യഥാര്‍ത്ഥ പുരുഷന്‍ നന്മയുള്ളവനും ദൈവീക പദ്ധതിയനുസരിച്ച് തന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നവനുമാണെന്ന്‍ തെളിയിക്കുകയാണ് 'മെന്‍സ് റോസറി' യുടെ ലക്ഷ്യമെന്നു വെയ്റ്റെ ചൂണ്ടിക്കാട്ടി.

പോളണ്ടില്‍ ആരംഭിച്ച 'മെന്‍സ് റോസറി' പിന്നീട് ലാറ്റിന്‍ അമേരിക്ക ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളിലേക്ക് അതിവേഗം പ്രചരിക്കുകയായിരുന്നു. “അവന്‍ പറയുന്നത് പോലെ ചെയ്യുക” എന്ന ദൈവമാതാവിന്റെ വാക്കുകള്‍ അനുസരിച്ചാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നു മെന്‍സ് റോസറിയുടെ സംഘാടകര്‍ പറയുന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »