India - 2025
34-ാമത് പോട്ട ദേശീയ ബൈബിൾ കൺവെൻഷൻ നാളെ ആരംഭിക്കും
പ്രവാചകശബ്ദം 21-02-2023 - Tuesday
ചാലക്കുടി: അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന 34-ാമത് പോട്ട ദേശീയ ബൈബിൾ കൺവെൻഷൻ നാളെ ആരംഭിക്കും. രാവിലെ 10 ന് ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ദിവസേന രാവിലെ 8.30 ന് ആരംഭിക്കുന്ന കൺവൻഷൻ വൈകീട്ട് അഞ്ചിനു സമാപിക്കും.
ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, ജസ്റ്റിസ് കുര്യൻ ജോസഫ്, വചനപ്രഘോഷകരായ ഫാ. മാത്യു നായ്ക്കംപറമ്പിൽ, ഫാ. ജോർജ് പനയ്ക്കൽ, ഫാ. ഡാനിയേൽ പു വണ്ണത്തിൽ, ഫാ.പോൾ പുതുവ, ഫാ.മാത്യു തടത്തിൽ, ഫാ. മാത്യു ഇലവുങ്കൽ, ഫാ. ആന്റണി പയ്യപ്പിള്ളി, ഫാ.ജോസഫ് എറമ്പിൽ, ഫാ. ഡെർബിൻ ജോസഫ്, ഫാ. മാത്യു മാൻതുരുത്തിൽ, ഫാ. ഡെന്നി മണ്ഡപത്തിൽ എന്നിവർ വിവിധ ദിവസങ്ങളിൽ വചന പ്രഘോഷണം നടത്തും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു വരുന്നവർക്കായി കെഎസ്ആർടിസി ബസുകൾക്ക് ആശ്രമം ജംഗ്ഷനിൽ സ്റ്റോപ്പ് ഉണ്ടായിരിക്കും