India - 2025
കെസിബിസി മീഡിയ കമ്മീഷൻ അവാര്‍ഡ് ഫാ. ഡാനി കപ്പൂച്ചിന്
പ്രവാചകശബ്ദം 19-04-2023 - Wednesday
കൊച്ചി: കെസിബിസി മീഡിയ കമ്മീഷൻ നൽകുന്ന മലയാള സിനിമയിലെ മികച്ച നവാഗത തിരക്കഥാകൃത്തിനുള്ള ജോൺ പോൾ പുരസ്കാരത്തിനു ഫാ. ഡാനി കപ്പൂച്ചിൻ അർഹനായി. 2022ൽ പുറത്തിറങ്ങിയ "വരയൻ’സിനിമയ്ക്കാണു പുരസ്കാരം. കെസിബിസി മീഡിയ കമ്മീഷൻ ചെയർമാൻ കൂടിയായ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയാണു അവാർഡ് പ്രഖ്യാപിച്ചത്.
23ന് പിഒസിയിൽ നടക്കുന്ന പ്രഥമ ജോൺ പോൾ അനുസ്മരണ സമ്മേളനത്തിൽ "ഓർമച്ചാമരം' പുരസ്കാരം വിതരണം ചെയ്യുമെന്ന് കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറി റവ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കൽ അറിയിച്ചു. 23ന് ഉച്ചകഴിഞ്ഞ് 2.30 ന് "ജോൺ പോൾ സിനിമകളുടെ ലാവണ്യശാസ്ത്രം' എന്ന വിഷ യത്തിൽ സംവാദം, ആറിന് അനുസ്മരണ സമ്മേളനം എന്നിവയുണ്ടാകും. ചലച്ചിത്ര സംഘടനയായ മാക്ടയും കെസിബിസി മീഡിയയും ചേർന്നാണു "ഓർമച്ചാമരം' ഒരുക്കുന്നത്.
