India - 2024

*മാറുന്ന കേരളം"; കോടഞ്ചേരിയിൽ സമുദായ ബോധവൽകരണ സെമിനാർ

പ്രവാചകശബ്ദം 05-05-2023 - Friday

താമരശ്ശേരി; ക്രൈസ്തവ മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് സമൂഹ മനസ്സാക്ഷിയുടെ നേർക്ക് സത്യത്തിൻ്റെ പ്രഭ തെളിയിക്കുക എന്ന ലക്ഷ്യത്തോടെ താമരശ്ശേരി രൂപതയില്‍ സമുദായ ബോധവൽക്കരണ സെമിനാർ. കത്തോലിക്ക കോൺഗ്രസും, കെസിവൈഎംമ്മും, കോടഞ്ചേരി ഫൊറോനയും, ഒലിവ് കൂട്ടായ്മയും സംയുക്തമായി കോടഞ്ചേരി ഫൊറോന ദേവാലയത്തില്‍ നടത്തുന്ന സമുദായ ബോധവൽകരണ സെമിനാറില്‍ ഡോ. ആൻ്റണി തറേക്കടവിൽ, ഡോ. ടോം ഓലിക്കരോട്ട്, ഡോ. കെ. എം. ഫ്രാൻസിസ്, ഡോ. ചാക്കോ കാളംപറമ്പിൽ, ഫാ. ജോസ് ബേസിൽ വി.സി, ഫാ. ജോർജ് വെള്ളക്കാകുടിയിൽ, ഫാ. മാത്യു തൂമുള്ളിൽ തുടങ്ങിയവർ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിക്കും.

ക്രൈസ്തവ സമുദായവും രാഷ്ട്ര നിർമ്മിതിയും, വിശ്വാസപ്രതിസന്ധികളും പരിഹാരവും, സാമൂഹ്യ-രാഷ്ട്രീയ ഇടപെടലുകൾ അനുഗ്രഹം നഷ്ടപ്പെടുത്തുമോ?, യുവജനങ്ങളും മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ടത്, നിരീശ്വരവാദികളുടെ അബദ്ധസിദ്ധാന്തങ്ങൾ, മാറുന്ന കേരളരാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിലാണ് ചര്‍ച്ചകള്‍ നടക്കുക.


Related Articles »