India - 2025

കർണ്ണാടക ബജറ്റ്: ക്രിസ്ത‌്യൻ സമുദായ ക്ഷേമത്തിന് 200 കോടി

പ്രവാചകശബ്ദം 17-02-2024 - Saturday

ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജനപ്രിയ വാഗ്ദാനങ്ങളുമായി കർണ്ണാടക സർക്കാരിന്റെ ഈ വർഷത്തെ ബജറ്റ് ധനവകുപ്പിൻ്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ചു. ക്രിസ്ത‌്യൻ സമുദായ ക്ഷേമത്തിന് 200 കോടിയും വഖഫ് വസ്തുക്കളുടെ സംരക്ഷണത്തിനും വികസനത്തിനും 100 കോടിയും വകയിരുത്തി. തീർത്ഥാടന കേന്ദ്രങ്ങളുടെ വികസനത്തിന് 20 കോടി നീക്കിവച്ചു.

സംസ്ഥാന ന്യൂനപക്ഷ വികസന കോർപറേഷന് 393 കോടി രൂപ ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഗവൺമെന്റ്, സ്വകാര്യ കോളജുകളിൽ നഴ്സിംഗിനു പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്കുള്ള ഫീസിളവ് പുനഃരാരംഭിക്കും. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്കു ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിന് കർണ്ണാടക സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപറേഷനിൽനിന്ന് ആറു ശതമാനം പലിശനിരക്കിൽ 10 കോടി രൂപ വരെ അനുവദിക്കും.


Related Articles »