India - 2024

അൽഫോൻസാമ്മ സാധാരണത്വത്തിൽ നിന്നു ലോകത്തെ സ്വാധീനിച്ച വ്യക്തി: മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ

പ്രവാചകശബ്ദം 22-07-2023 - Saturday

ഭരണങ്ങാനം: സാധാരണത്വത്തിൽ നിന്നു ലോകത്തെ സ്വാധീനിക്കാൻ ഓരോ ക്രൈസ്തവനും കഴിയണമെന്നും അപ്രകാരമുള്ള ജീവിതം നയിച്ച് തന്റെ രോഗാവസ്ഥയിൽനിന്നു ലോകത്തിൽ ഈശോയുടെ സുവിശേഷം പകർന്നുകൊടുത്തവളാണ് അൽഫോൻസാമ്മയെന്നും സീറോ മലബാർ സഭ കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ.

തിരുനാളിന്റെ മൂന്നാം ദിനമായ ഇന്നലെ വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സഹനത്തിനുള്ള അവസരം ഒരു അനുഗ്രഹമാണ്. സഹിച്ചു കൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തുവാനുള്ള അവസരമാണത്. വിശുദ്ധമായ ജീവിതം ആർക്കും അസാധ്യമല്ലെന്ന് അമ്മ നമുക്ക് കാട്ടിത്തന്നുവെന്നും ബിഷപ്പ് പറഞ്ഞു.

എടാട് ഇടവക വികാരി ഫാ. അഗസ്റ്റിൻ കണ്ടത്തിക്കുടിലിൽ, ഇലപ്പള്ളി ഇടവക വികാ രി ഫാ. ജോസഫ് അമ്പാട്ട് എന്നിവർ സഹകാർമികരായിരുന്നു. ഇന്നലെ ഫാ. മാർട്ടിൻ കല്ലറയ്ക്കൽ, ഫാ. ജേക്കബ് പുതിയാപറമ്പിൽ, ഫാ. മാത്യു മു ണ്ടിയത്ത് സിഎസ്ടി, ഫാ. ഏബ്രഹാം കുഴിമുള്ളിൽ, ഫാ. മാത്യു ചന്ദ്രൻ കുന്നേൽ, ഫാ. ജോർജ് പുല്ലുകാലായിൽ എന്നിവർ വിശുദ്ധ കുർബാന അർപ്പിച്ചു. വൈകുന്നേരം ഭക്തിനിർഭരമായ ജപമാല പ്രദക്ഷിണവും നടന്നു.


Related Articles »