India - 2025
ചങ്ങനാശേരി അതിരൂപതയുടെ അൽഫോൻസ തീര്‍ത്ഥാടനം ഇന്ന്
പ്രവാചകശബ്ദം 05-08-2023 - Saturday
ചങ്ങനാശേരി: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ അൽഫോൻസാമ്മയുടെ ജന്മഗൃഹത്തിലേക്കും കുടമാളൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീര്‍ത്ഥാടന കേന്ദ്രത്തിലേക്കും ചങ്ങനാശേരി അതിരൂപത ചെറുപുഷ്പ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 35-ാമത് അൽഫോൻസാ തീർത്ഥാടനം ഇന്നു നടക്കും. അതിരൂപതയിലെ വിവിധ ഭാഗങ്ങളിൽനിന്നു കാൽനടയായും വാഹനങ്ങളിലും എത്തുന്ന തീർത്ഥാടകർ അൽഫോൻസാ ജന്മഗൃഹത്തിലും കുടമാളൂർ ഫൊറോന പള്ളിയിലും പ്രാർത്ഥനാമന്ത്രങ്ങളുമായി എത്തും.
പുലർച്ചെ മുതൽ തീർത്ഥാടകർ കുടമാളൂരിലേക്ക് ഒഴുകിത്തുടങ്ങും. തിരക്കു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം മുതൽ വിവിധ മേഖലകളിൽ നിന്നുള്ളവർ വ്യത്യസ്ത സമയങ്ങളിലാണ് ജന്മഗൃഹത്തിലേക്കും പള്ളിയിലേക്കും എത്തുക. തീർത്ഥാടകർക്കുള്ള നേർച്ച ഭക്ഷണം കുടമാളൂർ ഫൊറോന പള്ളിയിൽ രാവിലെ ഒമ്പതുമുതൽ വൈകിട്ട് നാലുവരെ ക്രമീകരിച്ചിട്ടുണ്ട്.