India - 2024

ആത്മീയ ചൈതന്യത്തോടു കൂടി സഭാശുശ്രൂഷയിൽ പങ്കുകാരാകണം: കർദ്ദിനാൾ ജോർജ് ആലഞ്ചേരി

പ്രവാചകശബ്ദം 10-08-2023 - Thursday

കൊച്ചി: വിശ്വസ്തതയോടും കാര്യക്ഷമതയോടും ആത്മീയ ചൈതന്യത്തോടും കൂടി സഭാശുശ്രൂഷയിൽ പങ്കുകാരാകണമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയയുടെ വിവിധ കമ്മീഷനുകളിലെയും കമ്മിറ്റികളിലെയും മറ്റ് അനുബന്ധ ഓഫീസുകളിലെയും സ്ഥാപനങ്ങളിലെയും സെക്രട്ടറിമാരുടെയും ഭാരവാഹികളുടെയും സംയുക്ത യോഗത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സഭാകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന സമ്മേളനത്തിൽ കമ്മീഷൻ സെക്രട്ടറിമാരും മറ്റു ഭാരവാഹികളും പ്രവർത്തന വർഷ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ഭാവി പദ്ധതികളെക്കുറിച്ച് വിശദമായ ചർച്ചകൾ നടന്നു. ചാൻസലർ റവ. ഡോ. ഏബ്രഹാം കാവിൽ പുരയിടത്തിൽ ചർച്ചകൾക്ക് നേതൃത്വം നൽകി. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, കുടുംബങ്ങൾക്കും അല്മായർക്കും ജീവനും വേണ്ടിയുള്ള കമ്മീഷന്റെ ജ നറൽ സെക്രട്ടറി ഫാ. ജോബി മൂലയിൽ എന്നിവർ പ്രസംഗിച്ചു.


Related Articles »