News - 2025
അമേരിക്കയില്‍ കൊലപ്പെടുത്തേണ്ട പതിനയ്യായിരം ക്രൈസ്തവരുടെ ലിസ്റ്റ് ഐഎസ് പുറത്തുവിട്ടതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍ 09-08-2016 - Tuesday
വാഷിംഗ്ടണ്‍: യുഎസില്‍ താമസിക്കുന്ന ക്രൈസ്തവരില്‍ കൊലപ്പെടുത്തേണ്ട പതിനയ്യായിരം പേരുടെ ലിസ്റ്റ്, ഐഎസ് തീവ്രവാദികള്‍ തയ്യാറാക്കിയതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള തങ്ങളുടെ അനുഭാവികളോട് ലിസ്റ്റില്‍ പേരുള്ള ക്രൈസ്തവരെ കൊല്ലുവാനാണ് ഐഎസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ബ്രിട്ടണിലേയും അമേരിക്കയിലേയും ക്രൈസ്തവരെ കൊലപ്പെടുത്തുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഐഎസ് സ്വന്തം വെബ്‌സൈറ്റില്‍ കൂടി പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇതിനു ശേഷമാണ് അമേരിക്കയില്‍ ഐഎസ് ഇതിനായുള്ള ശ്രമങ്ങള്‍ സജീവമാക്കി എന്ന റിപ്പോര്‍ട്ട് വിവിധ മാധ്യമങ്ങളാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ഈ വാര്‍ത്ത സംബന്ധിച്ച് യുഎസ് സുരക്ഷാ ഏജന്‍സിയായ എഫ്ബിഐ ഇതുവരെ ഔദ്യോഗികമായ പ്രതികരണങ്ങള്‍ ഒന്നും തന്നെ നടത്തിയിട്ടില്ല.
ഐഎസിന്റെ വെബ്‌സൈറ്റിലേക്ക് ചേര്‍ക്കുവാനായി സൂക്ഷിച്ചിരുന്ന ലിസ്റ്റിന്റെ എന്‍ക്രിപ്റ്റഡ് രൂപം ചില മാധ്യമങ്ങള്‍ക്ക് ലഭിക്കുകയായിരുന്നു. ചില മാധ്യമങ്ങള്‍ ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഒരേ പള്ളികളില്‍ ഉള്‍പ്പെടുന്ന നിരവധി പേര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് മനസിലായത്. വിവിധ പള്ളികളുടെ ഡയറക്ടറിയും മറ്റും പരിശോധിച്ചാണ് ഐഎസ് ഇത്തരത്തില്‍ ഒരു ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.
പള്ളികളിലെ വിശ്വാസികളെ മാത്രമല്ല ഐഎസ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വൈദികരും പാസ്റ്ററുമാരും ഇടവകകളുടെ ചുമതല വഹിക്കുന്ന വ്യക്തികളും ഐഎസിന്റെ ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും തീവ്രവാദികളെ എത്തിച്ച ശേഷം ആക്രമണം നടത്തുവാനുള്ള ശ്രമങ്ങളല്ല ഐഎസ് ഈ സ്ഥലങ്ങളില്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്നതെന്നാണ് അഭ്യൂഹങ്ങള്‍.
തങ്ങളുടെ അനുഭാവികളായ വ്യക്തികളെ സംഘടിപ്പിച്ച് യുഎസിനെ രക്തകളമാക്കുന്നതിനാണ് അവര്‍ പദ്ധതിയിട്ടിരിക്കുന്നത്. അടുത്തിടെ ഡെട്രോയിറ്റില്‍ ഒരു ദേവാലയത്തിലെ വിശ്വാസികള്‍ക്ക് നേരെ ആക്രമണം നടത്തുവാന്‍ പദ്ധതിയിട്ടിരുന്ന 21-കാരനെ എഫ്ബിഐ സംഘം പിടികൂടിയിരുന്നു. ഖലീല്‍ അബു റയ്യാന്‍ എന്ന ഈ യുവാവ് കോടതിയില്‍ നല്‍കിയ മൊഴി പ്രകാരം, ദേവാലയത്തില്‍ ആളുകള്‍ തോക്കുകള്‍ കൊണ്ടു പോകില്ലെന്നും, ഇതിനാല്‍ നിരവധി പേരെ ചെറുത്തുനില്‍പ്പില്ലാതെ തന്നെ കൊലപ്പെടുത്തുവാന്‍ സാധിക്കുമെന്നും താന്‍ കരുതിയതായി സമ്മതിക്കുന്നുണ്ട്. റയ്യാന്റെ കാറില്‍ നിന്നും വലിയ വാളും, കത്തികളും കണ്ടെത്തിയിരുന്നു. അടുത്തിടെ വരുന്ന ഇത്തരം വാര്‍ത്തകള്‍ യുഎസിലും യുറോപ്പിലുമുള്ള ക്രൈസ്തവരെ ഭീതിയിലാക്കിയിരിക്കുകയാണ്.
#SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക