India - 2024

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിന്മേൽ തുടർ നടപടികളില്ലാതെ സർക്കാർ ഒളിച്ചോടുന്നു: ലെയ്റ്റി കൗൺസിൽ

12-09-2023 - Tuesday

കൊച്ചി: കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമൂഹ്യ, സാമ്പത്തിക പിന്നാക്കാവസ്ഥ പഠിച്ച് വിവിധ ക്ഷേമപദ്ധതികൾ നിർദേശിച്ചിരിക്കുന്ന ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ടിന്മേൽ തുടർനടപടികളില്ലാതെ സംസ്ഥാന സർക്കാർ ഒളിച്ചോടുകയാണെന്ന് സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവ.അഡ്വ. വി.സി. സെബാസ്റ്റ്യൻ ആരോപിച്ചു. 2023 മേയ് 17ന് സർക്കാരിൽ സമർപ്പിച്ച ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ടിന്റെ പൂർണരൂപം പുറത്തുവിടുന്നതിനോ ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കായുള്ള വിവിധ ക്ഷേമപദ്ധതികൾ പ്രഖ്യാപിക്കുന്നതിനോ നാലു മാസക്കാലമായിട്ടും സംസ്ഥാനസർക്കാർ യാതൊരു ശ്രമവും നടത്താത്തതിൽ ദുരൂഹതയുണ്ട്.

ക്രൈസ്തവരുൾപ്പെടെ പൊതുസമൂഹം നേരിടുന്ന വിവിധ വിഷയങ്ങൾ ഉൾപ്പെടെ ഏകദേശം അഞ്ചുലക്ഷത്തോളം പരാതികളും നിർദേശങ്ങളും ലഭിച്ചു തന്നെ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഈ കമ്മീഷൻ റിപ്പോർട്ടിന്റെ പ്രസക്തിയും ഗൗരവവും സൂചിപ്പിക്കുന്നു. തുടർനടപടികളും വിവിധ ക്രൈസ്തവ ക്ഷേമപദ്ധതികളും സമയബന്ധിതമായി പ്രഖ്യാപിക്കാനും അടിയന്തരമായി നടപ്പിലാക്കാനും വിവിധ ന്യൂനപക്ഷ സമിതികളിൽ ആനുപാതിക പ്രാതിനിധ്യം ക്രൈസ്തവർക്ക് ഉറപ്പാക്കാനും സർക്കാർ ഉത്തരവാദിത്വത്തോടെ ആത്മാർത്ഥ സമീപനം സ്വീകരിക്കണമെന്നും വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.


Related Articles »