India - 2024

വല്ലാർപാടം തിരുനാളാഘോഷങ്ങൾക്ക് ഭക്തിനിർഭരമായ സമാപനം

പ്രവാചകശബ്ദം 25-09-2023 - Monday

കൊച്ചി: ദേശീയ തീർത്ഥാടനകേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാളാഘോഷങ്ങൾക്ക് ഭക്തിനിർഭരമായ സമാപനം. ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിക്ക് വരാപ്പുഴ ആർച്ച് ബിഷപ്പ റവ. ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമികത്വം വഹിച്ചു. ഫാ. ഷിനോ മറയൂർ വചന പ്രഘോഷണം നടത്തി. ദിവ്യബലിക്ക് മുന്നോടിയായി ആർച്ച് ബിഷപ്പിനും പാലിയം കുടുംബാംഗങ്ങൾക്കും പള്ളി വീട്ടിൽ മീനാക്ഷിയമ്മയുടെ കുടുംബാംഗങ്ങൾക്കും റോസറി പാർക്കിലെ മംഗള കവാടത്തിൽ സ്വീകരണം നല്കി.

പളളി വീട്ടിൽ മീനാക്ഷിയമ്മയുടെ പിൻതലമുറക്കാർ പരമ്പരാഗതമായി ചെയ്തു വരുന്ന മോര് വിതരണത്തിന്റെ ആശീർവാദകർമവും ആർച്ച് ബിഷപ്പ് നിർവഹിച്ചു. തുടർന്ന് ദേവാലയത്തിന്റെ അൾത്താരയിലെ കെടാവിളക്കിൽ പാലിയം കുടുംബത്തിലെ കാരണവർ എണ്ണ പകർന്ന് ദീപം തെളിച്ചതോടെ തിരുനാൾ ദിവ്യബലിക്ക് തുടക്കമായി. തുടർന്ന് നൊവേനയിലും തിരുനാൾ പ്രദക്ഷിണത്തിലും ആയിരങ്ങൾ പങ്കെടുത്തു. ഒക്ടോബർ ഒന്നിനാണ് എട്ടാമിടം.


Related Articles »