India - 2024

പ്രളയ ദുരന്തം നേരിട്ട മുഴുവൻ കുടുംബങ്ങളെയും സമർപ്പിച്ച് വല്ലാർപാടത്തു പ്രാര്‍ത്ഥന

സ്വന്തം ലേഖകന്‍ 10-09-2018 - Monday

വല്ലാർപാടം: തീർത്ഥാടന ദിനമായ ഇന്നലെ വല്ലാർപാടം ബസിലിക്കയിൽ നടന്ന ദിവ്യബലിയിൽ പ്രളയ ദുരന്തം ബാധിച്ച കേരളത്തിലെ മുഴുവൻ കുടുംബങ്ങളെയും ദൈവമാതാവിന് അടിമ സമർപ്പിച്ച് പ്രാർത്ഥിച്ചു. എറണാകുളത്തുനിന്നും വൈപ്പിനിൽ നിന്നും ആരംഭിക്കുന്ന ആഘോഷമായ കാൽനട തീർത്ഥാടനം ഇത്തവണ ഒഴിവാക്കിയിരിന്നു. പകരം വല്ലാർപാടം ബസിലിക്കയിൽ ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലിൻറെ നേതൃത്വത്തിലുള്ള ദിവ്യബലി മാത്രമാണ് ഉണ്ടായത്.

ചടങ്ങുകൾ ലളിതമായി നടത്തുന്നതിന്റെ ഭാഗമായി ചെലവു ചുരുക്കി ആണ് ഇത്തവണ തീർത്ഥാടന ദിനം ആചരിച്ചത്. വികാരി ജനറാൾമാരായ മോൺ മാത്യു കല്ലിങ്കൽ, മോൺ മാത്യു ഇലഞ്ഞിമറ്റം, മോൺ ജോസഫ് തണ്ണികോട്ട്, മോൺ ജോസഫ് പടിയാരം പറമ്പിൽ, മോൺ ജോസഫ് എട്ടുരുത്തിൽ എന്നിവരുൾപ്പെടെ വരാപ്പുഴ അതിരൂപതയിൽ നിന്നുള്ള നിരവധി വൈദീകർ കാർമികരായി പങ്കെടുത്തു.


Related Articles »