India - 2024

ഫാ. ബെന്നി വർഗീസ് ഇടത്തട്ടേൽ ഇന്ന് അഭിഷിക്തനാകും

പ്രവാചകശബ്ദം 15-10-2023 - Sunday

കോതമംഗലം: അരുണാചൽ പ്രദേശിലെ ഇറ്റാനഗർ രൂപതയുടെ രണ്ടാമത്തെ മെത്രാനായി മലയാളിയായ ഫാ. ബെന്നി വർഗീസ് ഇടത്തട്ടേൽ ഇന്ന് അഭിഷിക്തനാകും. നഹാർലാഗുൺ സേക്രഡ് ഹാർട്ട് ദേവാലയത്തിൽ നടക്കുന്ന തിരുക്കർമങ്ങളിൽ ഗുവാഹത്തി ആർച്ച് ബിഷപ്പ് ഡോ. ജോൺ മൂലച്ചിറ, സ്ഥാനമൊഴിയുന്ന ഇറ്റാനഗർ ബിഷപ്പ് ഡോ. ജോൺ ജോസഫ് കാട്ടറുകുടിയിൽ, ബിഷപ്പ് ഡോ. ജോസഫ് തോപ്പിൽ എന്നിവർ കാർമികരാകും.

കോതമംഗലം രൂപത മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, വെളിയേൽച്ചാൽ ഫൊറോന വികാരി റവ. ഡോ. തോമസ് ജെ. പറയിടം, വടാട്ടുപാറ ഇടവക വികാരി ഫാ. ജേക്കബ് വക്കുംപറമ്പിൽ, നിയുക്ത ബിഷപ്പിന്റെ കുടുംബാംഗങ്ങൾ തുടങ്ങിയവർ മെത്രാഭിഷേക ചടങ്ങുകളിൽ പങ്കെടുക്കാൻ ഇറ്റാനഗറിൽ എത്തിയിട്ടുണ്ട്. കോതമംഗലം രൂപതയിൽ വടാട്ടുപാറ ഇടവകയിലെ ഇടത്തട്ടേൽ വർഗീസ്- അന്നക്കുട്ടി ദമ്പതികളുടെ മകനാണ് നിയുക്ത മെത്രാൻ.


Related Articles »