India - 2024

കേരള റീജൺ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ ജനജാഗരം പരിപാടികൾക്കു നാളെ തുടക്കം

പ്രവാചകശബ്ദം 03-11-2023 - Friday

കൊച്ചി: ലത്തീൻ കത്തോലിക്കാ ദിനത്തോടനുബന്ധിച്ച് കേരള റീജൺ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെആർഎൽസിസി) ആഭിമുഖ്യത്തിൽ നടത്തുന്ന ജനജാഗരം ബോധന പരിപാടികൾക്കു നാളെ തുടക്കമാകും. വയനാട് കൽപ്പറ്റയിൽ കെആർഎൽസിസി പ്രസിഡന്റും കോഴിക്കോട് ബിഷപ്പുമായ ഡോ. വർഗീസ് ചക്കാലക്കൽ ഉദ്ഘാടനം ചെയ്യും. ഡിസംബർ 17 വരെ കേരളത്തിലെ എല്ലാ രൂപതകളിലും ജനജാഗരങ്ങൾ സംഘടിപ്പിക്കും.

ഡിസംബർ മൂന്നിനാണു ലത്തീൻ കത്തോലിക്കാ ദിനാചരണം. അന്നു സംസ്ഥാനതല പരിപാടി വരാപ്പുഴ അതിരൂപതയുടെ ആഭിമുഖ്യത്തിൽ എറണാകുളം ഇൻഫന്റ് ജീസസ് ഓഡിറ്റോറിയത്തിൽ നടത്തും. 2023ലെ കെആർഎൽസിസി അവാർഡുകൾ ഈ സമ്മേളനത്തിൽ വിതരണം ചെയ്യും. ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ തുടങ്ങിയവർ പങ്കെടുക്കും.


Related Articles »