India - 2025

കേരള റീജൺ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ 39-ാമത് സംസ്ഥാന അസംബ്ലി എട്ടു മുതൽ

പ്രവാചകശബ്ദം 07-07-2022 - Thursday

കണ്ണൂർ: കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജൺ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ 39-ാമത് സംസ്ഥാന ജനറൽ അസംബ്ലി എട്ടു മുതൽ പത്തു വരെ കണ്ണൂരിൽ നടക്കും. കണ്ണൂർ പയ്യാമ്പലത്തെ ഉർസുലൈൻ പ്രൊവിൻഷ്യലേറ്റ് കാമ്പസിൽ നടക്കുന്ന ജനറൽ അസംബ്ലി കെ.സുധാകരൻ എംപി ഉദ്ഘാടനം ചെയ്യുമെന്ന് കണ്ണൂർ രൂപത ബിഷപ്പ് ഡോ. അലക്സ് വടക്കുംതല പത്രസമ്മേളനത്തിൽ അറിയിച്ചു.

ഉദ്ഘാടനചടങ്ങിൽ കെആർഎൽസിസി പ്രസിഡന്റ് ബിഷപ്പ് ഡോ.ജോസഫ് കരിയിൽ അധ്യക്ഷത വഹിക്കും. കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല അനുഗ്രഹ പ്രഭാഷണം നടത്തും, കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്ര സിഡന്റ് പി.പി. ദിവ്യ എന്നിവർ പ്രസംഗിക്കും. കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, പുഷ്പ ക്രിസ്റ്റി തുടങ്ങിയവർ പ്രസംഗിക്കും. സിനഡാത്മക കേരള ല ത്തീൻ സഭ' എന്നതാണ് ജനറൽ അസംബ്ലിയുടെ മുഖ്യ ചർച്ചാവിഷയം. പത്രസമ്മേളനത്തിൽ മോൺ.ക്ലാരൻസ് പാലിയത്ത്, ഫാ. ലിനോ പുത്തൻവീട്ടിൽ, ആന്റണി നൊറോണ, രതീഷ് ആന്റണി എന്നിവരും പങ്കെടുത്തു.


Related Articles »