India - 2024

ചാവറയച്ചന്റെയും എവുപ്രാസ്യമ്മയുടെയും വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ ഒന്‍പതാമത് വാര്‍ഷികാഘോഷങ്ങള്‍ നാളെ

പ്രവാചകശബ്ദം 22-11-2023 - Wednesday

മാന്നാനം: ആത്മീയതയുടെയും അറിവിൻ്റെയും അനശ്വര വെളിച്ചം പകർന്ന വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടെയും പ്രാർത്ഥനാ ജീവിതത്തിലൂടെ ക്രിസ്തുവിന് സാക്ഷ്യം വഹിച്ച വിശുദ്ധ എവുപ്രാസ്യമ്മയുടെയും വിശുദ്ധ പദവി പ്രഖ്യാപനത്തിൻ്റെ ഒമ്പതാമത് വാർഷികാഘോഷങ്ങൾ നാളെ മാന്നാനം സെന്റ് ജോസഫ്‌സ് ആശ്രമ ദേവാലയത്തിൽ വിവിധ തിരുക്കർമങ്ങളോടെ നടക്കും. ഭാരത സഭയുടെ ചരിത്രത്തിലെ അഭിമാനാർഹമായ പുണ്യദിനത്തിൻ്റെ ഓർമ ആചരിക്കുന്ന നാളെ രാവിലെ 6.30നും എട്ടിനും 11നും വൈകുന്നേരം 4.30നും വിശുദ്ധ കുർബാനയും മധ്യസ്ഥ പ്രാർത്ഥനയും നടത്തും.

വിശുദ്ധ ചാവറയച്ചൻ്റെ കബറിടത്തിലേക്ക് സിഎംഐ, സിഎംസി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള അയ്യായിരത്തിലധികം വിദ്യാർഥികളും അധ്യാപകരും പങ്കെടുക്കുന്ന ചാവറ തീർത്ഥാടനം 10.30ന് എത്തിച്ചേരും. തുടർന്ന് 11ന് അർപ്പിക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയിൽ സിഎംഐ സഭ പ്രിയോർ ജനറാൾ റവ. ഡോ. തോമസ് ചാത്തംപറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. സിഎംഐ സഭയുടെ ജനറൽ കൗൺസിലർമാർ സഹകാർമ്മികരായിരിക്കും. സിഎംഐ തിരുവനന്തപുരം പ്രോവിൻഷ്യൽ ഫാ. ആന്റണി ഇളംതോട്ടം സന്ദേശം നൽകും.


Related Articles »