News
ആഗോള ശ്രദ്ധ നേടിയ ‘ദ ബൈബിള്‍ ഇന്‍ എ ഇയര്‍’ ജനുവരി 1 മുതല്‍ മലയാളത്തിലും
പ്രവാചകശബ്ദം 29-12-2024 - Sunday
തിരുവനന്തപുരം: എല്ലാ ദിവസവും അരമണിക്കൂര്‍ മാത്രം ചിലവഴിച്ച് ഒരു വര്‍ഷം കൊണ്ട് ബൈബിള്‍ മുഴുവന്‍ വായിക്കുകയും പഠിക്കുകയും ചെയ്യാന്‍ അവസരം ഒരുക്കുന്ന ‘ദ ബൈബിള്‍ ഇന്‍ എ ഇയര്‍’ പോഡ്കാസ്റ്റിന്റെ മലയാളം പതിപ്പ് ജനുവരി ഒന്നിന് ആരംഭിക്കും. പ്രശസ്ത വചനപ്രഘോഷകനായ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ് സെഷന്‍ നയിക്കുക. സുപ്രസിദ്ധ വചന പ്രഘോഷകനും അമേരിക്കന്‍ വൈദികനുമായ ഫാ. മൈക്ക് ഷ്മിറ്റ്‌സിന്റെ ‘ദ ബൈബിള്‍ ഇന്‍ എ ഇയര്‍’ ഇംഗ്ലീഷ് പോഡ്കാസ്റ്റ് ആഗോള തലത്തില്‍ ഏറ്റവും മികച്ച പോഡ്കാസ്റ്റുകളില്‍ ഒന്നാമതെത്തിയിരുന്നു.
ഇംഗ്ലീഷ് പോഡ്കാസ്റ്റിന് പിന്നില്‍ പ്രവര്‍ത്തിച്ച അസെന്‍ഷന്‍ ടീമാണ് മലയാളം പോഡ്കാസ്റ്റും വിശ്വാസി സമൂഹത്തിലേക്ക് എത്തിക്കുക. പ്രശസ്ത സുവിശേഷകനായ ജെഫ് കാവിന്‍സ് രൂപം നല്‍കിയ ‘ദി ഗ്രേറ്റ് അഡ്വഞ്ചര്‍ ബൈബിള്‍ ടൈംലൈനി’നെ അടിസ്ഥാനമാക്കി ഫാ. ഡാനിയല്‍ പൂവണ്ണത്തില്‍ സ്വതസിദ്ധമായ ശൈലിയില്‍ അവതരിപ്പിക്കുന്ന ഈ പോഡ്കാസ്റ്റ് ഇന്ത്യന്‍ ഭാഷയിലുള്ള ആദ്യ ബൈബിള്‍ ഇന്‍ എ ഇയര്‍ പോഡ്കാസ്റ്റ് കൂടിയാണ്.
ബൈബിള്‍ ഇന്‍ എ ഇയറിന്റെ വെബ്‌സൈറ്റിലൂടെയും യൂട്യൂബിലൂടെയും സ്‌പോട്ടിഫൈയിലൂടെയും ഈ പോഡ്കാസ്റ്റില്‍ പങ്ക് ചേരാവുന്നതാണ്. ‘ദ ബൈബിള്‍ ഇന്‍ എ ഇയര്‍’ എന്നതിന്റെ ചുരുക്കപേരും മലയാളവും കൂടിചേര്‍ത്തു. biy-malayalam എന്ന യൂട്യൂബ് ചാനലില്‍ അരലക്ഷത്തിലധികം പേരാണ് സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത്. പോഡ്‌കാസ്റ്റിനുള്ള തയ്യാറെടുപ്പിനായി നുറുങ്ങുകളും നിർദ്ദേശങ്ങളും അടങ്ങുന്ന വീഡിയോ ഏതാനും ദിവസം മുന്‍പ് ഈ ചാനലില്‍ പ്രസിദ്ധീകരിച്ചിരിന്നു. ഇതാണ് മുകളില്‍ നല്‍കിയിരിക്കുന്നത്.
വെബ്സൈറ്റ്: https://www.biyindia.com/
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟
