India - 2024

മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടില്‍ സിസിബിഐ ജനറൽ സെക്രട്ടേറിയേറ്റ് സന്ദര്‍ശിച്ചു

പ്രവാചകശബ്ദം 08-02-2024 - Thursday

ബെംഗളൂരു: സീറോ മലബാര്‍ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഭാരത ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയായ സിസിബിഐയുടെ ബെംഗളൂരുവിലെ ജനറൽ സെക്രട്ടേറിയറ്റ് സന്ദർശിച്ചു. ഇന്നലെ ഫെബ്രുവരി 7-ന് സിസിബിഐ ജനറൽ സെക്രട്ടേറിയേറ്റ് ആസ്ഥാനത്തെത്തിയ അദ്ദേഹത്തെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. സ്റ്റീഫൻ ആലത്തറയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. സന്ദർശന വേളയിൽ സിസിബിഐ കമ്മീഷൻ ഫോർ യൂത്ത് എക്‌സിക്യൂട്ടീവ് സെക്രട്ടറി ഫാ. ചേതൻ മച്ചാഡോ പൊന്നാട അണിയിച്ചു.

സിസിബിഐ ജനറൽ സെക്രട്ടേറിയറ്റിലെ റസിഡൻ്റ് സെക്രട്ടറിമാരുമായി മാർ റാഫേൽ തട്ടിൽ ചര്‍ച്ച നടത്തി. ഇന്ത്യയിലെ ലത്തീൻ സഭയ്‌ക്കായി സിസിബിഐ ജനറൽ സെക്രട്ടേറിയറ്റ് നടത്തുന്ന വിലപ്പെട്ട പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. സിബിസിഐ 36-ാമത് ജനറൽ ബോഡി യോഗത്തിനു ബാംഗ്ലൂരില്‍ തുടരുന്നതിനിടെയാണ് മാര്‍ മാർ റാഫേൽ തട്ടിൽ സി‌സി‌ബി‌ഐ സെക്രട്ടേറിയറ്റ് സന്ദർശിച്ചത്.


Related Articles »