News

ജീവനെ കുറിച്ചുള്ള കത്തോലിക്ക സഭയുടെ പ്രബോധനത്തെ പരസ്യമായി എതിര്‍ത്ത് യു‌എസ് പ്രസിഡൻറ് ബൈഡൻ

പ്രവാചകശബ്ദം 04-03-2024 - Monday

വാഷിംഗ്ടണ്‍ ഡി‌സി: കൃത്രിമ ബീജസങ്കലനത്തെ എതിർക്കുന്ന കത്തോലിക്ക സഭയുടെ പ്രബോധനം തനിക്ക് അംഗീകരിക്കാൻ സാധിക്കില്ലായെന്ന് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ. എണ്ണിയാൽ ഒടുങ്ങാത്ത മനുഷ്യ ഭ്രൂണങ്ങൾ നശിപ്പിക്കപ്പെടുന്നതിനാൽ ഇൻവിട്രോ ഫെർട്ടിലൈസേഷൻ തെറ്റും, അസ്സന്മാർഗികവും ആണെന്നാണ് കത്തോലിക്കാ സഭ പഠിപ്പിക്കുന്നത്, അതിനെപ്പറ്റി എന്താണ് പറയാനുള്ളത് എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉത്തരമായിട്ടായിരിന്നു പ്രസിഡന്റിന്റെ പ്രതികരണം. തനിക്ക് അതിനോടു യോജിക്കാന്‍ കഴിയില്ലായെന്ന് ബൈഡൻ പറഞ്ഞു. ഭ്രൂണഹത്യയെ ശക്തമായി പിന്തുണയ്ക്കുന്ന വ്യക്തി കൂടിയാണ് ബൈഡന്‍. . കത്തോലിക്കാ വിശ്വാസി എന്ന് അവകാശപ്പെടുമ്പോഴും യാതൊരു ധാര്‍മ്മികതയും ഇല്ലാതെ നിലകൊള്ളുന്ന ജോ ബൈഡന്റെ നിലപാടുകള്‍ നിരവധി വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്.



അതേസമയം ഐ‌വിഎഫിനെ സംബന്ധിച്ച് കത്തോലിക്കാ സഭയുടെ പ്രബോധനത്തിലുള്ള അറിവില്ലായ്മ ഒരു വലിയ പ്രശ്നമാണെന്ന് നാഷ്ണൽ കാത്തലിക് ബയോഎത്തിക്സ് സെന്ററിന്റെ അധ്യക്ഷൻ ജോസഫ് മീനി കാത്തലിക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. ഒരു വർഷം മുഴുവനായും ഞായറാഴ്ച ദേവാലയത്തിൽ പോയാൽ പോലും ഈ വിഷയത്തെപ്പറ്റിയുള്ള സഭയുടെ പ്രബോധനത്തെപ്പറ്റി കേൾക്കാനുള്ള സാധ്യത വളരെയധികം കുറവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇൻവിട്രോ ഫെർട്ടിലൈസേഷനെ പറ്റി കൂടുതൽ പഠിക്കാൻ കത്തോലിക്കാ വിശ്വാസികളോട് ആഹ്വാനം ചെയ്ത മീനി, 1987ൽ വത്തിക്കാൻ ഇറക്കിയ ഡോണം വിറ്റേ എന്ന രേഖയിൽ നിന്ന് പഠനം തുടങ്ങാമെന്ന് കൂട്ടിച്ചേർത്തു.

ഐ‌വി‌എഫ് എന്താണ്? എന്തുക്കൊണ്ട് ഇതിനെ കത്തോലിക്ക സഭ എതിര്‍ക്കുന്നു?; വിശദമായ മറുപടി താഴെ

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »