News - 2024

ഈസ്റ്റർ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രവാചകശബ്ദം 31-03-2024 - Sunday

മുംബൈ: ലോകമെമ്പാടും കര്‍ത്താവിന്റെ ഉത്ഥാന തിരുനാള്‍ ആഘോഷിക്കുന്ന വേളയില്‍ ഈസ്റ്റർ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഈസ്റ്റർ ദിനം നവീകരണത്തിൻ്റെയും ശുഭാപ്തിവിശ്വാസത്തിൻ്റെയും സന്ദേശം എല്ലായിടത്തും പ്രതിഫലിക്കുമെന്ന് പ്രതീക്ഷിക്കുകയാണെന്നും ഐക്യവും സമാധാനവും ഊട്ടിയുറപ്പിച്ചുകൊണ്ട് ഒരുമിച്ചുകൂടാൻ ഈ ദിനം നമുക്കെല്ലാവർക്കും പ്രചോദനമാകട്ടെയെന്നും നരേന്ദ്ര മോദി 'എക്സി'ല്‍ കുറിച്ചു. എല്ലാവർക്കും സന്തോഷകരമായ ഈസ്റ്റർ ആശംസ നേരുകയാണെന്ന വാക്കുകളോടെയാണ് പ്രധാനമന്ത്രിയുടെ സന്ദേശം അവസാനിക്കുന്നത്.


Related Articles »