India - 2025

ഈസ്റ്റർ ദിനത്തിൽ കത്തീഡ്രൽ പള്ളിയില്‍ പ്രാർത്ഥനയുമായി പശ്ചിമബംഗാൾ ഗവർണർ ആനന്ദബോസ്

പ്രവാചകശബ്ദം 01-04-2024 - Monday

കൊൽക്കത്ത: പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് ഈസ്റ്റർ ദിനത്തിൽ കൊൽക്കത്ത സെൻ്റ് പോൾസ് കത്തീഡ്രൽ പള്ളിയിൽ പ്രാർത്ഥന നടത്തി. ബൈബിൾ വചനങ്ങൾ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ഈസ്റ്റർ സന്ദേശം നൽകി. നാഗരിക ജീവിതത്തിന്റെ ആകുലതകൾക്കും സങ്കീർണതകൾ ക്കുമിടയിൽ ശാന്തിയും പ്രത്യാശയും പകരുന്നതാണ് ഉയിർത്തെഴുന്നേൽപ്പി ന്റെ ഓർമകളെന്ന് ഗവർണർ പറഞ്ഞു. സാമൂഹിക-സാമുദായിക സൗഹാർദത്തിൻ്റെ ഈറ്റില്ലവും വാസ്തു‌വിദ്യയുടെ നിത്യവിസ്‌മയവുമായി അനേകായിരങ്ങളിൽ ആത്മപ്രകാശം ചൊരിഞ്ഞു നിൽക്കുന്ന സെന്റ് പോൾ കത്തീഡ്രൽ നാടിൻ്റെ ഭാഗ്യനക്ഷത്രമാണെന്ന് സ്ക്രോൾ ഓഫ് ഓണറിൽ ഗവർണർ പ്രകീർത്തിച്ചു.


Related Articles »