India - 2025
വേളാങ്കണ്ണി തീര്‍ത്ഥാടനം: നാളെ സ്പെഷ്യൽ ട്രെയിൻ സർവീസ്
പ്രവാചകശബ്ദം 05-09-2024 - Thursday
കൊല്ലം: വേളാങ്കണ്ണി പള്ളി തീർത്ഥാടനം പ്രമാണിച്ച് തിരക്ക് ഒഴിവാക്കാൻ ഗോവയിലെ മഡ്ഗാവിൽ നിന്ന് വേളാങ്കണ്ണിയിലേയ്ക്ക് റെയിൽവേ സ്പെഷൽ ട്രെയിൻ സർവീസ് (MAO VLNK SPL 01007) നടത്തും. മഡ്‌ഗാവ് - വേളാങ്കണ്ണി ട്രെയിൻ നാളെ ഉച്ചയ്ക്ക് 12.30 ന് മഡ്ഗാവിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 12.25 ന് വേളാങ്ക ണ്ണിയിൽ എത്തും. വേളാങ്കണ്ണി - മഡ്ഗാവ് സ്പെഷൽ സർവീസ് ഏഴിന് രാത്രി 11.55 ന് വേളാങ്ക ണ്ണിയിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 11- ന് മഡ്ഗാവിൽ എത്തും. രണ്ട് ടുടയർ ഏസി, ആറ് ത്രീ ടയർ ഏസി, ഏഴ് സ്ലീപ്പർ ക്ലാസ്, രണ്ട് ജനറൽ സെ ക്കൻഡ് ക്ലാസ്, അംഗപരിമിതർക്കായി ഒന്ന് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ. എല്ലാം എൽഎച്ച്ബി കോച്ചുകളാണ്. മുൻകൂർ റിസർവേഷൻ ആരംഭിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു. കാസർഗോഡ്, പയ്യന്നൂർ, കണ്ണൂർ, തലശേരി, കോഴിക്കോട്, തിരൂർ, ഷൊർണൂർ ജംഗ്ഷൻ, പാലക്കാട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.