India - 2025

ദുരിതാശ്വാസ പുനരധിവാസ പ്രവർത്തന ഏകോപനത്തിനായി സഭയുടെ ഓഫീസ് പ്രവർത്തനമാരംഭിച്ചു

പ്രവാചകശബ്ദം 07-09-2024 - Saturday

കല്പറ്റ: വയനാട്, വിലങ്ങാട് ഉരുൾപൊട്ടൽ മേഖലകളിൽ കേരള കത്തോലിക്കാ സഭയുടെയും ദീപികയുടെയും നേതൃത്വത്തിലുള്ള ദുരിതാശ്വാസ പുനരധിവാസ പ്രവർത്തന ഏകോപനത്തിനായി കല്‌പറ്റയിൽ സഭയുടെ ഓഫീസ് പ്രവർത്തനമാരംഭിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മര യ്ക്കാർ ഉദ്ഘാടനം ചെയ്തു. ദുരന്തത്തെത്തുടർന്ന് ഇതുവരെ നടത്തിയ അടിയന്തര ഇടപെടലുകളും ലഭ്യമാ ക്കിയ സഹായധനമുൾപ്പെടെ യുള്ള പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. ഭാവി പ്രവർത്തനങ്ങളുടെ മുൻഗണനകളും പ്രവർത്തന പ്ലാനും തയാറാക്കുകയും ചെയ്തു.

കേരള സോഷ്യൽ സർവീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, കെസിബിസി പോസ്റ്റ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് കൺസൾട്ടേഷൻ ടീമംഗങ്ങളായ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. റൊമാൻസ് ആന്റണി, ഫാ. ജോർജ് വെട്ടിക്കാട്ടിൽ, കാരിത്താസ് ഇന്ത്യ ടീം ലീഡ് ഡോ. വി.ആർ. ഹരിദാസ്, കാത്തലിക് റിലീഫ് സർവീസസ് പ്രതിനിധി അരുളപ്പ, ജീവന ഡയറക്ടർ ഫാ. ആൽഫ്രഡ് വി.സി, കെസിബിസി വനിതാ കമ്മീഷൻ അംഗങ്ങൾ, പ്രോഗ്രാം ലീഡ് കെ.ഡി. ജോസഫ്, കെഎസ്എസ്എഫ് ടീം അംഗങ്ങൾ, മറ്റ് സന്ന ദ്ധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.


Related Articles »